Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണവിന് കൂട്ടായി അവന്റെ പെണ്ണ്; ബൈക്ക് അപകടത്തിൽ നെഞ്ചിന് താഴെ തളർന്നിട്ടും പ്രിയപ്പെട്ടവനെ കൈവിടാതെ ഷഹന

പ്രണവിന് കൂട്ടായി അവന്റെ പെണ്ണ്; ബൈക്ക് അപകടത്തിൽ നെഞ്ചിന് താഴെ തളർന്നിട്ടും പ്രിയപ്പെട്ടവനെ കൈവിടാതെ ഷഹന

ചിപ്പി പീലിപ്പോസ്

, ചൊവ്വ, 3 മാര്‍ച്ച് 2020 (15:40 IST)
പ്രണയത്തിൽ ചതിയുടെ മുഖം മൂടി അണിഞ്ഞുകൊണ്ട് നടക്കുന്നവർ ഇന്ന് നിരവധിയാണ്. പ്രണയത്തിനായി മക്കളെ കൊല്ലുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന വാർത്തകൾ കേൾക്കുമ്പോഴും ഇത്തരത്തിൽ നല്ല മംഗളവാർത്തകൾ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്. 
 
നെഞ്ചിന് താഴോട്ട് തളർന്നു പോയിട്ടും പ്രിയതമനെ കൈവിടാതെ എന്നും കൂടെ നിൽക്കാമെന്ന വാക്ക് പാലിച്ച് ഷഹന. പ്രണവ് ഷഹന ദമ്പതികൾക്ക് ഇന്ന് പ്രണയ സാഫല്യത്തിന്റെ ദിവസം കൂടിയാണ്. ഇരിങ്ങാലക്കുടക്കാൻ പ്രണവിന്റെ വിവാഹം ആഘോഷമാക്കുകയാണ്. 
 
ആറ് വർഷങ്ങൾക്ക് മുമ്പ് ഒരു ബൈക്ക് അപകടത്തിൽ ആണ് പ്രണവിന് നെഞ്ചിന് താഴെ പൂർണ്ണമായും തളർന്നു പോയത്. എന്തിനും ഏതിനും കൂട്ടായി അന്ന് മുതൽ പ്രണവിന്റെ കൂട്ടുകാർ അവനോടൊപ്പമുണ്ട്. ടുട്ടുവെന്ന് വിളിക്കുന്ന പ്രണവിന്റെ ജീവിതത്തിലേക്ക് കൂട്ടായെത്തിയ ഷഹനയെ സ്നേഹം കൊണ്ട് മൂടുകയാണ് അവന്റെ നാട്ടുകാർ.  
 
മകനെ പൊന്നു പോലെ നോക്കുന്ന അമ്മ കൂടെ സഹോദരിയും അച്ഛനും ഉള്ള സ്നേഹം മാത്രമുള്ള അവന്റെ പണി തീരാത്ത വീട്ടിൽ അവനു കൂട്ടായി ഇനി ഷഹനയും ഉണ്ടാകും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സ്കൂൾ വിട്ട് വരുന്ന പെൺകുട്ടിയെ പിന്തുടർന്ന് ആക്രമി, കുരച്ചു ചാടി വളർത്തുനായ’ - വൈറൽ വീഡിയോ