Webdunia - Bharat's app for daily news and videos

Install App

‘നീ എന്റെ അറുപത്തെട്ടാമത്തെ ഇരയാണ്, 2021 നു മുമ്പ് 100 തികയ്ക്കണം‘- 50 ഓളം സ്ത്രീകളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇഷ്ടം തോന്നുന്ന സ്ത്രീകളുമായി അടുക്കും, അവരുടെ ഭർത്താക്കന്മാർക്ക് അവിഹിതം ഉണ്ടെന്ന് വരുത്തി തീർക്കും; 50 ഓളം സ്ത്രീകളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Webdunia
ശനി, 1 ജൂണ്‍ 2019 (09:20 IST)
അമ്പതിലധികം സ്ത്രീകളെ വശീകരിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അരീപ്പറമ്പ് തോട്ടപ്പള്ളില്‍ പ്രദീഷ് കുമാറാണ് (ഹരി–25) അറസ്റ്റിലായത്. സമീപസ്വദേശിയായ വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 
 
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ ലാപ് ടോപ്പും ക്യാമറയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 
 
താൽപ്പര്യം തോന്നുന്ന വീട്ടമ്മമാരെ ഫേസ്ബുക്ക് വഴി പരിചയപ്പെടും. ഒപ്പം, മറ്റ് പല വഴികളും ഉപയോഗിച്ച് നമ്പൻ കണ്ടെത്തി വിളിക്കും. ശേഷം ഇവരുടെ ഭർത്താക്കന്മാർക്ക് സ്ത്രീകളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൌണ്ട് വഴി റിക്വസ്റ്റ് അയച്ച് ചാറ്റ് ചെയ്യും. ഭർത്താക്കന്മാർക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്ന് വരുത്തി തീർക്കും. 
 
ഈ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഭാര്യക്ക് അയച്ചു കൊടുക്കും. തന്റെ ഭര്‍ത്താവ് മറ്റ് സ്ത്രീകളുമായി ചാറ്റ് ചെയ്യുന്നുണ്ടെന്ന് ബോധ്യമാകുന്ന കുടുംബിനികള്‍ ഭര്‍ത്താവുമായി അകലുന്നതോടെ ഇയാള്‍ വീഡിയോ ചാറ്റിനു കുടുംബിനികളെ ക്ഷണിക്കുകയും തന്ത്രപൂര്‍വ്വം ഫോട്ടോ കരസ്ഥമാക്കുകയും ചെയ്യും. ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് നഗ്‌നഫോട്ടോകള്‍ ആക്കിയ ശേഷം ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കുമെന്നും കുടുംബം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു ചൂഷണം. 
 
അരീപ്പറമ്ബിലെ ഇയാളുടെ കുടുംബ വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലാണ് സ്ത്രീകളെ കൊണ്ടുവന്നിരുന്നത്. ഇയാളുടെ ലാപ് ടോപ്പില്‍ നിരവധി സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ മോര്‍ഫ് ചെയ്തത് സൂക്ഷിച്ചിട്ടുണ്ട്. എപ്പോള്‍ ആവശ്യപ്പെട്ടാലും പറയുന്ന സ്ഥലത്ത് എത്തണം. വിളിക്കുന്ന സമയത്ത്കൃത്യമായി ഫോണ്‍ എടുക്കണം. വാട്‌സ്ആപ് സന്ദേശങ്ങള്‍ക്ക് ഉടന്‍ തന്നെ മറുപടി അയക്കണം. രാത്രി എത്ര വൈകിയാലും ചാറ്റ് ചെയ്യണം. വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്യണം. എവിടെ പോകണമെങ്കിലും അനുവാദം ചോദിക്കണം തുടങ്ങി ഒട്ടേറെ നിബന്ധനകളും- ഇയാള്‍ ഇരകളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു. 
 
ഒരു സ്ത്രീയോട് ഇയാള്‍ പറഞ്ഞത് ‘നീ എന്റെ അറുപത്തെട്ടാമത്തെ ഇരയാണ്’ എന്നാണ്. 2021 നു മുമ്ബ് നൂറു തികയ്ക്കണം എന്നാണത്രെ ആഗ്രഹം. തന്റെ ഇംഗിതങ്ങള്‍ക്ക് വശംവദരാകാതിരുന്ന പലരുടെയും കുടുംബ ജീവിതം തകര്‍ത്തിട്ടുണ്ടെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവത്രേ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rain Alert: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കാട്ടായിക്കോണത്ത് 14 വയസ്സുകാരന്‍ 16-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ആധാര്‍ ബിഗ് അപ്ഡേറ്റ്: ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ UIDAI നിങ്ങളുടെ കുട്ടിയുടെ ആധാര്‍ ഡീആക്റ്റിവേറ്റ് ചെയ്‌തേക്കാം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് ജാമ്യം നല്‍കരുതെന്ന് യുവതി; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments