Webdunia - Bharat's app for daily news and videos

Install App

യുവതികളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2023 (18:17 IST)
കൊല്ലം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പെൺകുട്ടികളുടെ നഗ്ന ചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓയൂർ മരുതമൺപള്ളി സ്വദേശി സജിയാണ് പിടിയിലായത്. ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയുടെ പേജുകളിലായിരുന്നു ഇയാൾ പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത്. വിവരം അറിഞ്ഞ ചില പെൺകുട്ടികളാണ് കൊട്ടാരക്കര പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതും തുടർന്ന് പോലീസ് കേസെടുത്തു അന്വേഷിച്ചു ഇയാളെ പിടികൂടിയതും.
 
വിവിധ വ്യാജ അക്കൗണ്ടുകളിലായിരുന്നു ഇയാൾ ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഇതിനെയല്ലാം ഉടമ സജി തന്നെയാണെന്ന് കണ്ടെത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പുകളിലൂടെയാണ് പ്രതി അശ്ളീല ചിത്രങ്ങൾ ഉണ്ടാക്കിയത്. ആദ്യം ഇയാൾ പെൺകുട്ടികളുടെ ചിത്രങ്ങൾ സമൂഹ മാധ്യ അക്കൗണ്ടുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത ശേഷം പിന്നീട് അതിൽ രൂപമാറ്റം വരുത്തിയാണ് നഗ്ന ചിത്രങ്ങൾ ആക്കുക. പിന്നീട് ഇത് വ്യാജ പ്രൊഫൈലുകളിലൂടെ പ്രചരിപ്പിക്കും.
 
ഇയാളുടെ ഫോണിൽ നിന്ന് ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങൾ പോലീസ് കണ്ടെത്തി. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ്  ചെയ്തത്.അടുത്തിടെ എഴുകോൺ പോലീസ് രജിസ്റ്റർ ചെയ്ത സമാന രീതിയിലുള്ള കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പൂയപ്പള്ളി എസ്.എച്ച്.ഒ എസ്.ടി.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തുടർച്ചായായ അന്വേഷണത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തത്.   
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം