Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിതാവിനൊപ്പം കിടന്നുറങ്ങിയ 11 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം തലയ്‌ക്കടിച്ച് കൊന്നു

rape case
ഉന്നാവ , ശനി, 22 ജൂണ്‍ 2019 (12:54 IST)
പിതാവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന 12 വയസുകാരി ദളിത് ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം തലയ്‌ക്കടിച്ചു കൊന്നു. കട്ട കൊണ്ട് തല അടിച്ചു തകർത്ത നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഉത്തർപ്രദേശിലെ ഉന്നാവ ജില്ലയിലെ സഫിപുർ കൊട്‌വലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

വെള്ളിയാഴ്ച പിതാവിന്റെ കൂടെ വീടിനുപുറത്ത് ഉറങ്ങിക്കിടക്കുമ്പോഴാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഉറക്കമുണർന്ന പിതാവ് നോക്കുമ്പോൾ കുട്ടിയെ കാണാനായില്ല. മൂത്രമൊഴിക്കനോ മറ്റോ പോയതാണെന്നാണ് പിതാവ് കരുതിയത്.

ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ പിതാവ് അയല്‍‌ക്കാരെ വിവരമറിയിച്ചു. കുട്ടിക്കായുള്ള അന്വേഷണത്തിനിടെ പുലർച്ചെ അഞ്ച് മണിയോടെ അടുത്തുള്ള തോട്ടത്തിൽ നിന്ന് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം ലഭിച്ചു.

കുട്ടിയുടെ ദേഹത്തും സ്വകാര്യ ഭാഗങ്ങളിലും പരിക്കേറ്റതിന്റെ പാടുകൾ പൊലീസ് കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അയൽവാസിയെ സംശയമുള്ളതായി ബന്ധുക്കൾ ആരോപിച്ചു.  പോക്സോ വകുപ്പിനൊപ്പം കൊലപാതകത്തിനും, പീഡനത്തിനും ഉത്തർപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടിയേരി പോയാൽ പകരമാര്? ജനകീയ മുഖമുള്ള നേതാവിനെ കണ്ടെത്താനാകാതെ പാർട്ടി