Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; മധ്യപ്രദേശില്‍ യുവതിയെ തല്ലിക്കൊന്ന് മൃതദേഹം കനാലില്‍ ഒഴുക്കി

വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; മധ്യപ്രദേശില്‍ യുവതിയെ തല്ലിക്കൊന്ന് മൃതദേഹം കനാലില്‍ ഒഴുക്കി

killed women
ഭോപ്പാല്‍ , തിങ്കള്‍, 23 ജൂലൈ 2018 (13:17 IST)
രാജ്യത്തിന് നാണക്കേടായി വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. മധ്യപ്രദേശില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ഒരുകൂട്ടം പേര്‍ ചേര്‍ന്ന് തല്ലിക്കൊന്ന ശേഷം മൃതദേഹം കനാലില്‍ എറിഞ്ഞു.

മധ്യപ്രദേശിലെ സിംഗ്രോളിയിലാണ് സംഭവമുണ്ടായത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന വാട്‌സാപ്പ് സന്ദേശം പ്രചരിച്ചതോടെ അക്രമികള്‍ യുവതിയെ പിടികൂടി ചോദ്യം ചെയ്‌തു. മാനസിക പ്രശ്‌നങ്ങളുള്ള സ്‌ത്രീക്ക് പ്രതികരിക്കാന്‍ സാധിക്കാതെ വന്നതോടെ സംഘം ചേര്‍ന്നവര്‍ ക്രൂരമായി മര്‍ദ്ദിച്ചു.

മണിക്കൂറുകള്‍ നീണ്ട മര്‍ദ്ദനത്തില്‍  അവശയായ സ്‌ത്രീ മരിച്ചു. ഇതോടെ മൃതദേഹം സമീപത്തെ കനാലില്‍ ഉപേക്ഷിച്ച ശേഷം അക്രമികള്‍ രക്ഷപ്പെട്ടു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. മോര്‍ബ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബാദ്‌ഘട്ട് ഗ്രാമത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന സ്‌ത്രീയാണ് കൊല്ലപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍‌ലാലിനെ പങ്കെടുപ്പിക്കരുത്; ഭീമഹര്‍ജിയില്‍ താരത്തിനെതിരെ വന്‍ ആരോപണം