Select Your Language

Notifications

webdunia
webdunia
webdunia
webdunia

പശു മോഷണം ആരോപിച്ച് ഗ്രാമീണനെ ആൾക്കൂട്ടം തല്ലിക്കൊന്നു

പശു മോഷണം ആരോപിച്ച് ഗ്രാമീണനെ ആൾക്കൂട്ടം തല്ലിക്കൊന്നു
പാട്ന , വെള്ളി, 3 മെയ് 2019 (12:51 IST)
പശുമോഷണം ആരോപിച്ച് ഒരാളെ നാട്ടുകാർ തല്ലിക്കൊന്നു. ബിഹാറിലെ ദക് ഹരിപുർ എന്ന ഗ്രാമത്തിലാണ് മഹേഷ് യാദവ് (44) എന്നയാള്‍ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ദക് ഹരിപുർ ഗ്രാമത്തിന് പുറത്ത് താമസിക്കുന്ന വ്യക്തിയാണ് മഹേഷ് യാദവ്. രണ്ടു പേരോടൊപ്പം പശുവിനെ മോഷ്ടിച്ചെന്നാരോപിച്ചു പിടികൂടിയ മഹേഷിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

മഹേഷ് യാദവിന് നിരവധി പശുമോഷണവുമായി ബന്ധമുള്ളതായി സൂചനയുണ്ടെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീനു, കൗസല്യ, അമൃത; അനേകലക്ഷം പേരുകളിൽ മൂന്നെണ്ണം മാത്രം- ഒളിച്ചുകടത്തുന്ന ജാതീയ കാപട്യങ്ങൾ!