Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീനു, കൗസല്യ, അമൃത; അനേകലക്ഷം പേരുകളിൽ മൂന്നെണ്ണം മാത്രം- ഒളിച്ചുകടത്തുന്ന ജാതീയ കാപട്യങ്ങൾ!

നമുക്ക് ജാതിയില്ല എന്ന് പറയുകയും കമ്യൂണിറ്റി മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന മനുഷ്യരെ തിരിച്ചറിയുക...

നീനു, കൗസല്യ, അമൃത; അനേകലക്ഷം പേരുകളിൽ മൂന്നെണ്ണം മാത്രം-  ഒളിച്ചുകടത്തുന്ന ജാതീയ കാപട്യങ്ങൾ!
, വെള്ളി, 3 മെയ് 2019 (12:33 IST)
കോട്ടയത്തെ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറയിലെ ജോസഫിന്റെ വീട്ടിലെ ഏക പ്രതീക്ഷയായിരുന്നു അവരുടെ മകൻ കെവിൻ ജോസഫ്. എന്നാൽ, പ്രണയിച്ച കുറ്റത്തിന് അവന്റെ ജീവനെടുത്തത് പ്രണയിനിയുടെ ബന്ധുക്കൾ തന്നെയാണ്. ദുരഭിമാനകൊലയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് നീനു ഇന്ന്. താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തതിലുള്ള പകയായിരുന്നു നീനുവിന്റെ ബന്ധുക്കൾക്ക്. 
 
നീനുവിനും കെവിനും മുന്നേ, ജാതിയതയുടെ പേരിൽ, ദുരഭിമാനത്തിന്റെ പേരിൽ ജീവിതം നഷ്ടപ്പെട്ട, സ്വപ്നങ്ങൾ നഷ്ടപ്പെട്ട നിരവധി ജീവിതങ്ങൾ നമുക്ക് മുന്നിലുണ്ട്. അതിലൊന്നാണ് ആതിര. താഴ്ന്ന ജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിലാണ് അച്ഛൻ രാജൻ സ്വന്തം മകളായ ആതിരയെ കൊലപ്പെടുത്തിയത്. വടക്കേ ഇന്ത്യയില്‍ മാത്രം കേട്ടിരുന്ന ‘ ദുരഭിമാന കൊലകള്‍ ’ കേരളത്തിലും വേരുറപ്പിക്കുന്നതിന്റെ സൂചനയായിരുന്നു കെവിനും ആതിരയും. 
  
webdunia
ജാതിയതയുടെ പേരിൽ ദുരഭിമാനത്തിന്റെ പേരിൽ ജീവൻ ബലി നൽകേണ്ടി വന്ന നീനു, കൗസല്യ, അമൃത എന്നീ പെൺകുട്ടികളെ നാമൊരിക്കലും മറക്കാൻ പാടില്ല. ഒരേസമയം നമുക്ക് ജാതിയില്ല എന്ന് പറയുകയും അതേസമയം കമ്യൂണിറ്റി മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന മനുഷ്യരെ നിങ്ങൾ തിരിച്ചറിയാൻ ശ്രമിക്കേണ്ട പേരുകളാണ് ഇത് മൂന്നുമെന്ന് വിഷ്ണു വിജയ് എഴുതിയ കുറിപ്പിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം:
 
കെവിൻ താഴ്ന്ന ജാതിയാണെന്ന് അച്ഛൻ പലപ്പോഴും പറഞ്ഞിരുന്നു, കെവിനെ വിവാഹം കഴിച്ചാൽ അഭിമാനത്തിന് കോട്ടം തട്ടുമെന്ന് വിചാരിച്ചാണ് തട്ടികൊണ്ട് പോയത്. അച്ഛനും സഹോദരനുമാണ് കെവിനെ കൊലപ്പെടുത്തിയത്, ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് അച്ഛൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്
 
നീനു ഇന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മൊഴിയാണ്.
 
I am more concerned about my status in the society than my daughter. I am not worried killing Pranay, I was prepared to go to jail and planned the murder.
 
ദുരഭിമാന കൊലപാതകത്തിന് ഇരയായ അമൃതയുടെ അച്ഛൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്,
 
ഗർഭിണിയായ അമൃതരും ഭർത്താവ് പ്രണോയ്യും ഹോസ്പിറ്റലിൽ പോയി വരുമ്പോൾ കൺ മുമ്പിൽ വെച്ച് അച്ഛൻ അയച്ച വാടക ഗുണ്ടകളാൽ ഭർത്താവ് കൊലചെയ്യപ്പെടുന്നത് കാണേണ്ടി വന്നത്, ഇരുപത്തിയൊന്ന് വയസ്സ് മാത്രമേ പ്രായം ഉള്ളൂ അമൃത വർഷിണി ഈ വാക്കുകൾ ആവർത്തിച്ചു പറയുന്നു.
 
നൂറ്റാണ്ടുകളായിട്ടും മാറ്റമില്ലാതെ തുടരുന്ന ജാതിവാദമാണ് എന്‍റെ ഭര്‍ത്താവ് ശങ്കറിനെ ഇല്ലാതാക്കി, എന്‍റെ ജീവിതം തകര്‍ത്തത്. ജാതിയെ ഇല്ലാതാക്കാതെ ഈ നാട്ടില്‍ മനുഷ്യനായി ജീവിക്കുക സാധ്യമല്ല -
 
തമിഴ്നാട്ടിലെ ഉദുമൽപേട്ടിൽ ദുരഭിമാന കൊലപാതകത്തിന് ഇരയായ ശങ്കറിൻ്റെ ഭാര്യ കൌസല്യ. ഇരുപത്തിയഞ്ച് വയസ്സിന് താഴെ പ്രായമുള്ള മൂന്നു പെൺകുട്ടികൾ. എല്ലാത്തരം സാമൂഹിക വിവേചനങ്ങളെയും മറികടന്ന് ഇഷ്ടപ്പെട്ട ആളെ പ്രണയിക്കാൻ കഴിഞ്ഞ പെൺകുട്ടികൾ. അത്രമേൽ ഇഷ്ടപ്പെട്ടയാളുടെ കൂടെ ജീവിക്കാൻ തീരുമാനിച്ച പെൺകുട്ടികൾ. മൂന്നു പേരുടെയും സ്വപ്നങ്ങളും, അവർ ആഗ്രഹിച്ച ജീവിതവും തകർത്തത് ഒരേ കാരണം. അവസാനിക്കാത്ത രൂക്ഷമായ ജാതീയത.
 
ഒരേസമയം നമുക്ക് ജാതിയില്ല എന്ന് പറയുകയും അതേസമയം കമ്യൂണിറ്റി മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന മനുഷ്യരെ നിങ്ങൾ തിരിച്ചറിയാൻ ശ്രമിക്കേണ്ട പേരുകളാണ്. നീനു, കൗസല്യ, അമൃത. ഒളിച്ചു കടത്തുന്ന ജാതീയ കാപഠ്യങ്ങൾ എക്കാലവും ഈ പേരുകളാൽ വേട്ടയാടപ്പെടും... അനേകലക്ഷം പേരുകളിൽ മൂന്നെണ്ണം മാത്രം....

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ പപ്പയും ചേട്ടനും കാരണം മകനെ നഷ്ടപ്പെട്ട ഒരു അച്ഛനും അമ്മയുമുണ്ട്, അവരെ നോക്കാൻ എനിക്ക് ഉത്തരവാദിത്വമുണ്ട്’ - കെവിന്റെ ഓർമയിൽ കോടതിയിൽ പൊട്ടിക്കരഞ്ഞ് നീനു