Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തൊക്കെ ബഹളമായിരുന്നു; സമരം, നിരോധനാജ്ഞ ലംഘിക്കൽ, ആചാര സംരക്ഷണ ജാഥകൾ, ഒടുവിൽ ശബരിമല യുവതീപ്രവേശനത്തിൽ പ്രത്യേക നിയമനിർമ്മാണമില്ലെന്ന് കേന്ദ്ര സർക്കാർ

എന്തൊക്കെ ബഹളമായിരുന്നു; സമരം, നിരോധനാജ്ഞ ലംഘിക്കൽ, ആചാര സംരക്ഷണ ജാഥകൾ, ഒടുവിൽ ശബരിമല യുവതീപ്രവേശനത്തിൽ പ്രത്യേക നിയമനിർമ്മാണമില്ലെന്ന് കേന്ദ്ര സർക്കാർ
, ബുധന്‍, 3 ജൂലൈ 2019 (14:30 IST)
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കാത്ത കോലാഹലങ്ങൾ ഇല്ല. ശാന്ത സുന്ദരമായ ശബരിമലയെ ഒരു കലാപ ഭൂമി ആക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തി സുപ്രീം കോടതിയുടെ വിധിയെ സംസ്ഥാന സർക്കരിനെതിരെ യുദ്ധം ചെയ്യാനുള്ള ആയുധമാക്കി മാറ്റി ബിജെപി ഉൽപ്പടെയുള്ള രഷ്ട്രീയ പാർട്ടികൾ. അതിൽ വിജയിക്കുകയും ചെയ്തു.
 
ശബരിമലയിൽ ആചാര സംരക്ഷണത്തിനായാണ് സമരങ്ങൾ എന്നായിരുന്നു ബിജെപിയുടെ വാദം സുപ്രീം കോടതിയുടെ വിധി വന്ന ഉടനെ തന്നെ പ്രത്യേക നിയമനിർമാണത്തിലൂടെ വിധിയെ മറികടക്കാൻ ആന്നു തന്നെ കേന്ദ്ര സർക്കാരിന് സാധിക്കുമായിരുന്നു. എന്നാൽ അതിനു തയ്യാറാവാതെ ശബരിമല സമരം തിരഞ്ഞെടുപ്പ് വരെ സജീവമായി നിർത്തി. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയയിരുന്നു ലക്ഷ്യം. 
 
ഇപ്പോൾ രണ്ടാം മോദി സർക്കാർ അധികാരത്തിൽ എത്തിയിട്ടും നിയമ നിർമ്മാണം നടത്താൻ കേന്ദ്ര സർക്കാർ തയ്യാറല്ല. ശബരിമല ആചാര സംരക്ഷണത്തിന് പ്രത്യേക നിയമനിർമ്മാണം ഉടൻ ഉണ്ടാകില്ല എന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയെ അറിയിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണ് എന്നാണ് മന്ത്രിയുടെ വിശദികാരണം. നേരത്തെ അവസരം ഉണ്ടായിരുന്നപ്പോൾ എന്തുകൊണ്ട് നിയമനിർമ്മാണം നടത്തിയില്ല എന്ന കാര്യം മാത്രം പറയുന്നില്ല. 
 
ബിജെപിക്ക് തിരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രത്യക്ഷത്തിൽ നേട്ടം ഇല്ല എങ്കിലും ജനങ്ങളെ ഇടതുപക്ഷ സർക്കാരിന് എതിരാക്കി മാറ്റുക എന്ന തന്ത്രത്തിൽ ജയിച്ചു. ഇടതുപക്ഷത്തിന്റെ വോട്ടുകളാണ് തങ്ങൾ ലക്ഷ്യമിടുന്നത് എന്ന് ബിജെപി പരസ്യമായി തന്നെ വ്യക്തമാക്കിയതാണ്. ശബരിമല സമരങ്ങൾ നേട്ടമുണ്ടാക്കിയത് കോൺഗ്രസിനാണെങ്കിലും. ഭാവിയിൽ ഇത് ബിജെപിക്ക് സാധ്യത നൽകുന്നതാണ്. ഇതിൽനിന്നും ഒരു കാര്യം വ്യക്തം ശബരിമല സമരങ്ങൾ ആചാര സംരക്ഷണത്തിനല്ല രാഷ്ട്രീയ കടന്നുകയറ്റത്തിന് വേണ്ടിയുള്ളതായിരുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം; ആഡംബരം കുറയ്ക്കാതെ തുര്‍ക്കി പ്രസിഡന്റും ഭാര്യയും, ഹാന്‍ഡ് ബാഗിന് വില 34 ലക്ഷം !!