Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയത്തിന് തടസമായി കുഞ്ഞ്; അമ്മയും കാമുകനും ചേര്‍ന്ന് നാലുവയസുകാരനെ വെള്ളത്തില്‍ മുക്കിക്കൊന്നു

പ്രണയത്തിന് തടസമായി കുഞ്ഞ്; അമ്മയും കാമുകനും ചേര്‍ന്ന് നാലുവയസുകാരനെ വെള്ളത്തില്‍ മുക്കിക്കൊന്നു
ചെന്നൈ , ബുധന്‍, 19 ജൂണ്‍ 2019 (13:18 IST)
ബന്ധത്തിന് തടസമായതിനെ തുടര്‍ന്ന് നാലുവയസുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് വെള്ളത്തില്‍ മുക്കിക്കൊന്നു. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയായ കാവ്യ(25), കാമുകന്‍ ത്യാഗരാജന്‍(28) എന്നിവരാണ് കൊലപാതകം നടത്തിയത്. ഇരുവരും അറസ്‌റ്റിലായി.

കഴിഞ്ഞ മാസം 13നായിരുന്നു കൃത്യം നടന്നത്. കാവ്യയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പെടുത്തിയ ഇവര്‍ മകനുമായി വാലജാ റോഡിലെ സ്വന്തം വീട്ടിലായിരുന്നു താമസം. ഇവിടെ വെച്ചാണ് അയല്‍‌വാസിയായ ത്യാഗരാജനുമായി പരിചയത്തിലാകുന്നതും ബന്ധം സ്ഥാപിച്ചതും.

ബന്ധത്തിന് കുട്ടി തടസമാണെന്നും ഒഴിവാക്കണമെന്നും ത്യാഗരാജന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേചൊല്ലി ഇയാള്‍ കാവ്യയുമായി സ്ഥിരം വഴക്കിട്ടിരുന്നു. ഒടുവില്‍ കുഞ്ഞിനെ കൊല്ലാന്‍ ഇരുവരും തീരുമാനിച്ചു. കഴിഞ്ഞ 13-നു രാവിലെ കുളിപ്പിക്കാനെന്ന വ്യാജേന ത്യാഗരാജന്‍ കുട്ടിയെ വീട്ടില്‍ വെള്ളംശേഖരിച്ചിരുന്ന ടാങ്കില്‍ ഇറക്കുകയും മുക്കി കൊല്ലുകയുമായിരുന്നു. കാവ്യയുടെ സാന്നിധ്യത്തിലായിരുന്നു കൊല നടത്തിയത്.

കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ ആളൊഴിഞ്ഞ ഭാഗത്ത് മറവ് ചെയ്‌തു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ സമീപവാസികള്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷേത്രത്തിൽ പ്രവേശിച്ചു, ബാലനെ വിവസ്ത്രനാക്കി ചുട്ടുപൊള്ളുന്ന ഇഷ്ടികകട്ടക്കുമേല്‍ ഇരുത്തി; ജാതിയതയുടെ മറ്റൊരു ക്രൂര മുഖം