Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദളിത് യുവാവുമായി പ്രണയം; മകളെ അമ്മ തീകൊളുത്തി കൊന്നു

ദളിത് യുവാവുമായി പ്രണയം; മകളെ അമ്മ തീകൊളുത്തി കൊന്നു

നീലിമ ലക്ഷ്മി മോഹൻ

, വെള്ളി, 22 നവം‌ബര്‍ 2019 (19:19 IST)
ദളിത് യുവാവുമായി പ്രണയത്തിലായ പെണ്‍കുട്ടിയെ അമ്മ തീകൊളുത്തി കൊന്നു. 17കാരിയായ വാഴ്മംഗലം സ്വദേശിനി ജനനിയാണ് മരിച്ചത്. തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അമ്മ ഉമാമഹേശ്വരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു മരണപ്പെട്ട ജനനി. യുവാവുമായി പ്രണയത്തിലാവുകയും കൂടെ പോകാന്‍ ജനനി ശ്രമം നടത്തുകയും ചെയ്തിരുന്നു. തിരികെ വീട്ടിലെത്തിച്ചെങ്കിലും ബന്ധം തുടര്‍ന്നതോടെയാണ് അമ്മയെ പ്രകോപിപ്പിച്ചത്.
 
മകളുടെയും തന്റെയും ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച മഹേശ്വരി തീകൊളുത്തുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഉമാമഹേശ്വരിക്കും ഗുരുതരമായി പൊള്ളലേറ്റുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവരുടെ ഭാവി തുലയ്ക്കാൻ അധ്യാപകന്റെ ചുവന്ന മഷിക്കാകും, ഇതെല്ലാം തണുക്കുമ്പോൾ ഈ കുട്ടികളെ പലരും ദ്രോഹിക്കാനിടയുണ്ട്; കുറിപ്പ്