Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയം വെളിപ്പെടുത്തി നിക്കി ഗിൽറാണി;വിവാഹം ഉടനെന്ന് താരം

എന്റെ ജീവിത്തെ കുറിച്ച് വ്യക്തമായ ധാരണ എനിക്കുണ്ടെന്നും നിക്കി പറയുന്നു.

Nikki Galrani

തുമ്പി ഏബ്രഹാം

, വ്യാഴം, 14 നവം‌ബര്‍ 2019 (09:33 IST)
തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് നിക്കി ഗല്‍റാണി. മലയാളികള്‍ക്കും സുപരിചിതയായ താരം നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തിലെ നായികയാണ് നിക്കി. ചിത്രീകരണം പൂര്‍ത്തിയായ ധമാക്കയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.
 
ഒളിംപ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അരുണ്‍ കുമാര്‍ ആണ് ചിത്രത്തിലെ നായകന്‍. അടുത്തിടെയാണ് അരുണിന്റെ വിവാഹം കഴിഞ്ഞത്. അരുണും നിക്കിയും സിനിമയുടെ വിശേഷങ്ങളുമായി ജെ ബി ജംഗഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു.. പരിപാടിയിലാണ് ഇരുവരും തങ്ങളുടെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
 
അരുണിന്റെ പ്രണയവിവാഹമായിരുന്നോ എന്നായിരുന്നു അവതാരകനായ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യം. അതേ എന്നും കുടുംബ സുഹൃത്തുമായി എട്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നെന്നും താരം പറയുന്നു. നിക്കിയോട് ഇത് കണ്ടു പഠിക്കാന്‍ ആയിരുന്നു അവതാരകന്‍ ഉപദേശിച്ചത്. എന്തെങ്കിലും കമ്മിറ്റ്‌മെന്റ് ഉണ്ടോ എന്ന് നിക്കിയോട് ചോദിച്ചു. എന്റെ ജീവിത്തെ കുറിച്ച് വ്യക്തമായ ധാരണ എനിക്കുണ്ടെന്നും നിക്കി പറയുന്നു.
 
നിങ്ങള്‍ തമ്മില്‍ എങ്ങനെയാണ് കണ്ടുമുട്ടിയതെന്ന് ചോദിച്ചെങ്കിലും വ്യക്തമായി ഉത്തരം പറയാന്‍ നടി മടിച്ചു. ഒടുവില്‍ ഞങ്ങള്‍ ചെന്നൈയില്‍ നിന്നുമാണ് കണ്ടുമുട്ടിയതെന്ന് നടി വ്യക്തമാക്കി. അതാരാണെന്ന് അധികം വൈകാതെ തന്നെ വ്യക്തമാക്കുമെന്നും വിവാഹം ഉടനെ ഉണ്ടാവുമെന്നുള്ള കാര്യവും നിക്കി ഗല്‍റാണി വെളിപ്പെടുത്തി.അഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്നും നിക്കി ഗല്‍റാണി വെളിപ്പെടുത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയെ ഫോളോ ചെയ്‌ത് ഷാരുഖ് ഖാന്‍, കാര്യം പിന്നീടാണ് മനസിലായത് !