Select Your Language

Notifications

webdunia
webdunia
webdunia
Thursday, 17 April 2025
webdunia

അവിഹിതബന്ധം ഭര്‍ത്താവ് അറിയാതിരിക്കാന്‍ അമ്മയും കാമുകനും ചേര്‍ന്ന് നാലുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി

അവിഹിതബന്ധം ഭര്‍ത്താവ് അറിയാതിരിക്കാന്‍ അമ്മയും കാമുകനും ചേര്‍ന്ന് നാലുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി

mother killed son
ചണ്ഡിഗഡ് , തിങ്കള്‍, 5 മാര്‍ച്ച് 2018 (13:52 IST)
അവിഹിതബന്ധം ഭര്‍ത്താവിനോട് പറയുമെന്ന ഭയത്തില്‍ നാലുവയസുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ചണ്ഡിഗഡിലെ കപുര്‍ത്തലയിലുള്ള തല്‍വാന്‍ഡി ചൗദ്രിയാന്‍ ഗ്രാമത്തിലാണു സംഭവം.

കൊലയ്‌ക്കു ശേഷം കുട്ടിയുടെ അമ്മ രജ്‌വന്ത് കൗറും കാമുകന്‍ ഗൗതം കുമാറും ഒളിവില്‍ പോയി. ഇവര്‍ക്കായി പൊലീസ് തിരിച്ചില്‍ ശക്തമാക്കി. അവിഹിതബന്ധം ഭര്‍ത്താവ് അറിയാതിരിക്കാനാണ് കൊല നടത്തിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

അനുജന്‍ വീടിനുള്ളില്‍ ബോധരഹതിനായി കിടക്കുകയാണെന്ന് മൂത്ത കുട്ടി സമീപവാസികളെ അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഈ സമയം കുട്ടി മരിച്ചിരുന്നു.

ഗുജറാത്തിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കുട്ടികളുടെ പിതാവ് ബല്‍വിന്ദര്‍ സിംഗ് കൂടുതല്‍ ദിവസങ്ങളിലും വീട്ടില്‍ ഇല്ലായിരുന്നു. ഈ സമയത്താണ് ഗൗതം കുമാര്‍ വീട്ടില്‍ എത്തിയിരുന്നത്. പതിവായി എത്തുന്ന ഇയാള്‍ രാത്രിയിലും വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയതോടെയാണ് കൊല്ലപ്പെട്ട കുട്ടി വിവരം പിതാവിനെ അറിയിച്ചു.

ഇതേ തുടര്‍ന്നാണ് അമ്മയും കാമുകനും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യത്തിന് അടിമയായ ഭര്‍ത്താവിനെ ഭാര്യ വിഷം നല്‍കി കൊന്നു; നിര്‍ദേശം നല്‍കിയ മന്ത്രവാദിയും അറസ്‌റ്റില്‍