Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു; വധു ഗുരുതരാവസ്ഥയില്‍

വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു; വധു ഗുരുതരാവസ്ഥയില്‍

newly wed
ഭുവനേശ്വര്‍ , ശനി, 24 ഫെബ്രുവരി 2018 (11:21 IST)
വിവാഹ സമ്മാനം തുറന്നു നോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ നവവധു ബര്‍ലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒഡീഷയിലെ ബൊലങീറില്‍ വെള്ളിയാഴ്ചയാണ് സംഭവം.

അഞ്ചുദിവസം മുമ്പായിരുന്നു വിവാഹം. തുടര്‍ന്ന് ഫെബ്രുവരി 21ന് വിരുന്ന് സംഘടിപ്പിച്ചിരുന്നു. ആ ചടങ്ങില്‍ പങ്കെടുത്ത അപരിചിതനായ ഒരാള്‍ നല്‍കിയ സമ്മാനമാണ് തുറന്നുനോക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്.

വരന്റെ മുത്തശ്ശി സംഭവസ്ഥലത്തു വച്ചും വരന്‍ റൂര്‍ക്കിയിലെ ഇസ്പത് ജനറല്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

അപകടമുണ്ടാക്കിയ സമ്മാനം നല്‍കിയത് ആരാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പട്‌നഘട്ട് പൊലീസ് ഓഫീസര്‍ അറിയിച്ചു. തെളിവുകള്‍ ശേഖരിച്ചു വരികയാണ്. ആരാണ് സമ്മാനം നല്‍കിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശുഹൈബ് വധം: ആഭ്യന്തരവകുപ്പ് ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി കെ സുധാകരന്‍