ഭാര്യ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍, പ്രമുഖ യൂട്യൂബര്‍ അറസ്റ്റില്‍

കെ ആര്‍ അനൂപ്
വ്യാഴം, 3 ജൂണ്‍ 2021 (14:55 IST)
മുംബൈയിലെ അറിയപ്പെടുന്ന യൂട്യൂബറായ ജിതേന്ദ്ര അഗര്‍വാള്‍ (ജിത്തു) അറസ്റ്റില്‍. ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് ഭാണ്ഡൂപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ജിത്തുവിന്റെ ഭാര്യ കോമള്‍ അഗര്‍വാളിനെ കാണപ്പെട്ടിരുന്നു. മരണത്തിന് കാരണം ഭര്‍ത്താവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. 
 
കോമളിന്റെ അമ്മയും സഹോദരിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജിതേന്ദ്ര അഗര്‍വാളിനെ പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 304, 306, 506 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
 
ഭര്‍ത്താവ് തന്നെ ശാരീരികമായ പീഡിപ്പിക്കുന്ന വിവരം കോമള്‍ ബന്ധുക്കളെ വിളിച്ച് പറയാമായിരുന്നു.ഭാര്യയെ ശാരീരികമായി പീഡിപ്പിക്കാറുള്ള ജിതേന്ദ്ര കൊല്ലാനും മടിക്കാത്തവര്‍ ആണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.ജീതു ജാന്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ജിതേന്ദ്ര ശ്രദ്ധേയനായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

എടിഎം പിന്‍ മറന്നുപോയോ;ഇങ്ങനെ വീണ്ടെടുക്കാം

ഒമാന്‍ തീരത്ത് ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചു, ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കുന്നു; യുഎസ് എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടു

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാന്‍ സൈന്യം, പരിക്കേറ്റോ?, സ്ഥിരീകരിക്കാതെ ഇസ്രായേല്‍

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയ്ക്ക് തയ്യാറെടുക്കുന്ന സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments