Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാഗർ റാണ കൊലപാതകക്കേസ്: ഒളിമ്പിക്‌സ് ചാമ്പ്യൻ സുശീൽ കുമാർ അറസ്റ്റിൽ, പിടിയിലായത് പഞ്ചാബിൽ നിന്ന്

സാഗർ റാണ കൊലപാതകക്കേസ്: ഒളിമ്പിക്‌സ് ചാമ്പ്യൻ സുശീൽ കുമാർ അറസ്റ്റിൽ, പിടിയിലായത് പഞ്ചാബിൽ നിന്ന്
, ഞായര്‍, 23 മെയ് 2021 (09:29 IST)
മുൻ ദേശീയ ജൂനിയർ ഗുസ്‌തി ചാമ്പ്യൻ സാഗർ കുമാർ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് തിരയുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍. പഞ്ചാബിൽ നിന്നാണ് താരത്തെ അറസ്റ്റ് ചെയ്‌തത്. ദില്ലി പൊലീസിന് കൈമാറിയിട്ടില്ലെന്നും കസ്റ്റഡിയിൽ കിട്ടാതെ ഔദ്യോഗികമായ പ്രതികരണം നടത്താനില്ലെന്നും ദില്ലി പോലീസ് അറിയിച്ചു.
 
ഈ മാസം നാലിനായിരുന്നു ദില്ലി ചത്രപാൽ സ്റ്റേഡിയത്തിനകത്ത് വെച്ച് നടന്ന തർക്കത്തിനും കയ്യാങ്കളിക്കും അവസാനം സാഗർ കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ സുശീൽ കുമാര്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനിടെ അറസ്റ്റ് ഒഴിവാക്കാൻ സുശീൽകുമാർ ജാമ്യാപേക്ഷ നൽകിയെങ്കിലും ദില്ലി കോടതി ഇത് തള്ളികളഞ്ഞു. 
 
ഒളിവില്‍ കഴിയുന്ന സുശീലിനെ പിടികൂടാന്‍ ദില്ലി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ പോലീസ് റെയ്‌ഡ് നടത്തിയിരുന്നു. സുശീലിനെ പറ്റി വിവരങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം രൂപയും പോലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനെല്ലാം ഒടുവിൽ പഞ്ചാബിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബുണ്ടസ് ലീഗിലെ ഒരേയൊരു രാജാവ്; ഗോളടിവീരനായി ലെവന്‍ഡോവ്‌സ്‌കി, ബയേണിന്റെ ചരിത്രഗാഥ