Webdunia - Bharat's app for daily news and videos

Install App

ത്രീ സ്റ്റാര്‍ ഹോട്ടലില്‍ റെയ്ഡ്; പെണ്‍വാണിഭസംഘം പിടിയിൽ; നടിമാര്‍ ഉള്‍പ്പെടെ കുടുങ്ങി

റെയ്ഡിനു പിന്നാലെ പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തിലേക്ക് എത്തിച്ച ഇടപാടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

റെയ്‌നാ തോമസ്
വെള്ളി, 17 ജനുവരി 2020 (12:25 IST)
അന്ധേരിയില്‍ സിറ്റി പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. അന്ധേരി മേഖലയില്‍ ത്രീ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സംഘമാണ് വലയിലായത്. സംഘത്തില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ടിവി സീരിയല്‍ അഭിനേതാക്കളായ മൂന്ന് പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി.
 
റെയ്ഡിനു പിന്നാലെ പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തിലേക്ക് എത്തിച്ച ഇടപാടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയ ശര്‍മ എന്ന യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരാണ് പെണ്‍വാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. സിറ്റി പൊലീസിന്റെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ചാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
 
കണ്ടിവല്ലീ ഈസ്റ്റ് ഭാഗത്ത് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏജന്‍സിയും പ്രിയശര്‍മ്മ നടത്തിയിരുന്നതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ സന്ദേശ് രവാലെ പറഞ്ഞു. സംഭവത്തില്‍ പ്രിയ ശര്‍മയ്‌ക്കെതിരേ കേസ് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രമുഖ ടെലിവിഷന്‍ ഷോയിലെ അവതാരക, മറാത്തി സിനിമാ സീരിയല്‍ അഭിനേത്രിയായ പെണ്‍കുട്ടി, വെബ് സീരിസ് താരമായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എന്നിവരെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

KSRTC Kerala: കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ലഘുഭക്ഷണവും കുടിവെള്ളവും കിട്ടും

ചൈനയില്‍ നിന്നുള്ള ഇറക്കുമതി സാധനങ്ങള്‍ക്ക് താരിഫ് ഉയര്‍ത്തി ജോ ബൈഡന്‍

അടുത്ത ലേഖനം