Publish Date: Fri, 15 Jun 2018 (21:01 IST)
Updated Date: Sat, 16 Jun 2018 (11:20 IST)
ഗുവാഹത്തി: ഭാര്യയെ ഭർത്താവ് കോടതി പരിസരത്ത് വച്ച് കുത്തിക്കൊന്നു. അസം സ്വദേശിയായ പൂർണ നഹർ ദേഖയാണ് സ്വന്തം ഭാര്യയായ റിഥ നഗർ ദേഖയെ കുത്തി കൊലപ്പെടുത്തിയത്. മകളെ ഇയാൾ ബലാത്സംഗ ചെയ്തെന്ന് ഭാര്യ പരാതി നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ദിബ്രുഗഢ് കോടതിയിലെത്തിയപ്പൊഴാണ് പൂർണ നഹർ ദേഖ ഭാര്യയെ കൊലപ്പെടുത്തി.
വാദം കേൾക്കുന്നതിനായി കോടതിയിലേക്ക് പോകുന്നതിനിടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഇയാൾ ഭാര്യയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മകളെ കലത്സംഗം ചെയ്തു എന്നത് വ്യാജ കേസാനെന്നും അതിനാലാണ് ഭാര്യയെ കൊലപ്പെടുത്തിയത് എന്നുമാണ് ഇയാൾ പറയുന്നത്. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.