ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി

ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി

വെള്ളി, 6 ജൂലൈ 2018 (10:01 IST)
വയനാട് കൽപ്പറ്റ വെള്ളമുണ്ടയ്ക്കു സമീപം മക്കിയാട് ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. മക്കിയാട് പന്ത്രണ്ടാം മൈൽ മൊയ്തുവിന്റെ മകൻ ഉമ്മറിനെയും ഭാര്യയെയുമാണ് കൊലപ്പെടുത്തിയത്.
 
ഇന്നു രാവിലെയാണ് വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഉമ്മറിന്റെ മാതാവിനും വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമ, പരിശോധന നടത്തിയാൽ പരാജയപ്പെടും': രൂക്ഷവിമർശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി