Publish Date: Sat, 29 Dec 2018 (17:49 IST)
Updated Date: Sat, 29 Dec 2018 (17:50 IST)
കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കുത്തേറ്റ് മരിച്ചു. പവിത്രേശ്വരം ഇരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറി ബി ദേവദത്തനാണ്(56) കൊല്ലപ്പെട്ടത്. വ്യാജ മദ്യമാഫിയ സംഘത്തില്‍പെട്ട സുനിലാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.
പവിത്രേശ്വരം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു ദേവദത്തന്‍. സ്ളിപ്പ് വിതരണം നടക്കുന്നതിനിടെ ബൈക്കില്‍ നിന്നും തലയ്ക്കടിച്ചുവീഴ്ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ദേവദത്തനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.