ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ യുവതിയെ വെട്ടിക്കൊന്നു; ബന്ധു പൊലീസ് കസ്‌റ്റഡിയില്‍

Webdunia
ചൊവ്വ, 18 ജൂണ്‍ 2019 (12:44 IST)
ജോലിക്കിടെ ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ യുവതി വീടിനകത്തു വെട്ടേറ്റു മരിച്ചു. വാളാട് പ്രശാന്തിഗിരി മടത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനി (35) ആണു മരിച്ചത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച തലപ്പുഴ പൊലീസ് നെടുമല ദേവസ്യ(50)യെ കസ്റ്റഡിയിലെടുത്തു.

തൊഴിലുറപ്പ് ജോലിക്കിടെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയ സിനിയെ ഏറെനേരമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് കൂടെയുള്ളവര്‍ അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് വിവരമറിയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കസ്‌റ്റഡിയിലുള്ള ദേവസ്യ അയല്‍‌വാസിയും സിനിയുടെ ബന്ധുവുമാണ്. ഇരു കുടുംബങ്ങളും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നതായും ഇത് സംബന്ധിച്ച് വഴക്ക് നിലവിലുള്ളതായും നാട്ടുകാര്‍ പറഞ്ഞു. ഇതാണ് കൊലയ്‌ക്ക് കാരണമായതെന്ന സംശയത്തിലാണ് പൊലീസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേന്ദ്രമന്ത്രി പേരുപരാമര്‍ശിച്ചില്ല; തിരഞ്ഞെടുപ്പ് പരിപാടിയില്‍ നിന്ന് ആര്‍ ശ്രീലേഖ ഇറങ്ങിപ്പോയി

പശ്ചിമേഷ്യന്‍ സംഘര്‍ഷം: കുമരകത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കഴിഞ്ഞ മാസം ഉണ്ടായ നഷ്ടം മൂന്നു കോടിയിലേറെ

കീം 2026: ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ അവസരം

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി

അടുത്ത ലേഖനം
Show comments