Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവഗണിച്ചത് സഹിച്ചില്ലെന്ന് അജാസ്; ആളിക്കത്തിയ സൌമ്യയെ ചേർത്തുപിടിച്ചു

അവഗണിച്ചത് സഹിച്ചില്ലെന്ന് അജാസ്; ആളിക്കത്തിയ സൌമ്യയെ ചേർത്തുപിടിച്ചു
, തിങ്കള്‍, 17 ജൂണ്‍ 2019 (12:23 IST)
മാവേലിക്കരയില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ അജാസിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. സൌമ്യയെ കൊല്ലാൻ തന്നെയായിരുന്നു ഉദ്ദേശമെന്ന് അജാസ് വ്യക്തമാക്കി. കൊലപാതകത്തിനു ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ശ്രമമെങ്കിലും പരാജയപ്പെട്ടുവെന്ന് അജാസ് പറയുന്നു. 
 
സൗമ്യയെ പെട്രോള്‍ ഒഴിക്ക് കത്തിച്ച് കൊലപ്പെടുത്തുന്നതിനിടെ അജാസിനും പൊള്ളലേറ്റിരുന്നു. അതേ കുറിച്ചും അജാസ് നല്‍കിയ മൊഴിയില്‍ വ്യക്തമായി പറയുന്നുണ്ട്. നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.
 
സൗമ്യയോട് തനിക്ക് പ്രണയമായിരുന്നു എന്നാണ് അജാസ് നല്‍കിയ മൊഴി. എന്നാല്‍ വിവാഹാഭ്യര്‍ത്ഥന സൗമ്യ തള്ളിക്കളയുകയായിരുന്നു. ഈ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് അജാസ് നല്‍കിയിട്ടുള്ള മൊഴി.  
 
സൗമ്യയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ഉള്ള പദ്ധതിയൊന്നും അജാസിന് ഉണ്ടായിരുന്നില്ല. ഇതിന് വേണ്ടിയാണ് സൗമ്യയുടെ ശരീരത്തില്‍ പെട്രോളൊഴിച്ചതിനൊപ്പം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചത്. ശേഷം ആളിക്കത്തുകയായിരുന്നു സൌമ്യയെ തന്റെ ശരീരത്തോട് ചേർത്തു നിർത്തുകയും ചെയ്തു.  
 
അജാസില്‍നിന്ന് സൗമ്യയ്ക്ക് നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് ഇന്നലെ അവരുടെ അമ്മ വിശദമാക്കിയിരുന്നു. അജാസ് സൗമ്യയെ ഭീഷണിപ്പെടുത്തുന്നതും മര്‍ദ്ദിക്കുന്നതും പലപ്പോഴായി സംഭവിച്ചിട്ടുണ്ടെന്നാണ് ഇന്ദിര മാധ്യമങ്ങളോട് പറഞ്ഞത്.
 
വീട്ടിലെത്തിപ്പോഴും അജാസ് ക്രൂരമായി സൗമ്യയെ മര്‍ദ്ദിച്ചിട്ടുണ്ട്. ഒരിക്കല്‍ സൗമ്യയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചിട്ടുള്ള അജാസ് മറ്റൊരു സന്ദര്‍ഭത്തില്‍ ഷൂ കൊണ്ട് നടുവില്‍ അടിച്ചിട്ടുണ്ടെന്നും അമ്മ പറയുന്നു. ഇക്കാര്യങ്ങള്‍ സൗമ്യ തന്നെയാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നാണ് ഇന്ദിര പവെളിപ്പെടുത്തിയത്.
 
ഇക്കാര്യങ്ങളൊക്കെ അറിഞ്ഞതിനു പിന്നാലെ താന്‍ അജാസിനെ ഫോണില്‍ വിളിക്കുകയും മകളെ ഇനി വിളിക്കരുതെന്നും ഭര്‍ത്താവും കുട്ടികളുമായി കുടുംബവുമായി കഴിയുന്ന സൗമ്യയെ ഉപദ്രവിക്കരുതെന്നും അഭ്യര്‍ത്ഥിച്ചിരുന്നതായും ഇന്ദിര പറയുന്നുണ്ട്. ശനിയാഴ്ച വൈകിട്ടാണ് സൗമ്യയെ കാറിടിച്ച് വീഴ്ത്തിയതിന് ശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളം സ്ത്രീകൾക്ക് പാർക്കാൻ സുരക്ഷിത ഇടമോ?