അജാസിന്റെ വൃക്ക തകരാറിലായി, അറസ്റ്റ് വൈകും; കൂടുതൽ വെളിപ്പെടുത്തലുകൾ

തിങ്കള്‍, 17 ജൂണ്‍ 2019 (18:34 IST)
പോലീസ് വനിത സൗമ്യയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന കേസിലെ പ്രതി അജാസിന്റെ ആരോഗ്യനില തൃപ്തികരമല്ല. 40 ശതമാനം പൊള്ളലേറ്റിരുന്നു. പരിശോധനയില്‍ അജാസിന്റെ വൃക്ക തകരാറിലായി എന്നാണ് വിവരം. അതോടെ അറസ്റ്റ് വൈകുകയാണ്.
 
ആരോഗ്യം തൃപ്തിയായാല്‍ മാത്രമേ അറസ്റ്റുണ്ടാകൂവെന്നാണ് അറിയാന്‍ കഴിയുന്നത്. സൗമ്യയോട് കടുത്ത പ്രണയമായിരുന്നുവെന്നും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ലെന്നും ഒടുവില്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അജാസ് മൊഴി നല്‍കിയിരുന്നു.
 
സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അജാസിന്റെ തീരുമാനം. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് അജാസ് ഇപ്പോഴുള്ളത്. സൗമ്യയെ തീകൊളുത്തിയശേഷം അജാസ് കറിപിടിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ജിമ്മിൽ കിടിലൻ ബെല്ലി ഡാൻസുമായി ജാൻവി, വീഡിയോ വൈറൽ