Publish Date: Sun, 28 Apr 2024 (12:43 IST)
Updated Date: Sun, 28 Apr 2024 (11:58 IST)
കോട്ടയം: ചീട്ടുകളിയെ തുടര്‍ന്നുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു . പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ് (26) ആണ് മരിച്ചത് .ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. മങ്കരയില്‍ ബന്ധുവിന്റെ കുട്ടിയുടെ ആദ്യ കുര്‍ബാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ലിബിൻ .
ഇവിടെ വച്ചു നടന്ന ചീട്ടുകളിക്കിടെ മദ്യപാനവും ഉണ്ടായിരുന്നു. ഇതിനിടെയാണ് വാക്കു തര്‍ക്കമുണ്ടായത്. വാക്ക് തർക്കത്തിനിടെ അഭിലാഷ് എന്നയാൾ ലിബിനെ കത്രിക കൊണ്ട് കുത്തുകയായിരുന്നു. വഴക്കിനിടെ അഭിലാഷിനും പരിക്കേറ്റിട്ടുണ്ട്. വീട്ടിലെ ഗൃഹനാഥ സ്ത്രീ ഉള്‍പ്പെടെ മറ്റു രണ്ടു പേര്‍ക്കും പരിക്കുണ്ട്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.