വീണ്ടുമൊരു ദുരഭിമാനക്കൊല; പതിനാറുകാരിയെ കൊന്ന് കുഴിച്ചുമൂടി - പിതാവ് അറസ്റ്റില്‍

വീണ്ടും ദുരഭിമാനക്കൊല; പതിനാറുകാരിയെ കൊന്ന് കുഴിച്ചിട്ടു

Webdunia
ശനി, 25 നവം‌ബര്‍ 2017 (18:36 IST)
വീണ്ടുമൊരു ദുരഭിമാനക്കൊലയുടെ ഞെട്ടലില്‍ രാജ്യം. അന്യജാതിയില്‍പ്പെട്ട യുവാവിനോടോപ്പെം ഒളിച്ചോടിയ പതിനാറുകാരിയെയാണ് പിതാവ് കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്‌തു.      
 
ഒക്ടോബര്‍ 22 നായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഞെട്ടിക്കുന്ന ഈ കൊലപാതകത്തിന്റെ വിവരം പുറത്ത് വന്നത്.
 
മണ്ടിഗേരിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. മൂന്നു മാസങ്ങള്‍ക്കുമുമ്പ് ഈ പെണ്‍കുട്ടി അന്യജാതിയില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസില്‍ പരാതി നൽകുകയും പൊലീസ് കുട്ടിയെ തിരികെ വീട്ടിലെത്തിക്കുകയുമായിരുന്നു. 
 
എന്നാൽ തുടർന്നും യുവാവിനൊപ്പം പോകണമെന്ന് പെണ്‍കുട്ടി വാശിപിടിച്ചു. ഇതില്‍ പ്രകോപിതനായ പെണ്‍കുട്ടിയെ പിതാവ് തടിക്കഷ്ണമുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും വീടിനു സമീപത്തുള്ള വിജനമായ പ്രദേശത്ത് മൃതദേഹം കുഴിച്ചിടുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അതിജീവിതയ്‌ക്കെതിരെ മോശം കമന്റിട്ടവരെയും പൂട്ടും; രാഹുല്‍ ഈശ്വര്‍ ഇന്ന് കോടതിയില്‍

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

ഗുരുവായൂര്‍ ഏകാദശി ഇന്ന്; പ്രാദേശിക അവധി

അടുത്ത ലേഖനം
Show comments