Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടമ്മയുടെ കൊലപാതകം; ഭർത്താവ് കസ്റ്റഡിയിൽ - കാരണമറിഞ്ഞ ഞെട്ടലില്‍ സമീപവാസികള്‍ !

വീട്ടമ്മ കുത്തേറ്റ് മരിച്ചു;ഭർത്താവ് കസ്റ്റഡിയിൽ

Murder
പരവൂര്‍ , ശനി, 25 നവം‌ബര്‍ 2017 (18:02 IST)
വീട്ടമ്മ കുത്തേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പരവൂർ കൂരയിൽ മാടൻനട ക്ഷേത്രത്തിന് സമീപത്തു താമസിക്കുന്ന് രാജുഭവനിൽ അശോക് കുമാറിന്റെ ഭാര്യ അനിത (53)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. തുടര്‍ന്നാണ് ഭർത്താവായ അശോക് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 
 
ഇന്ന് പുലർച്ചെയാണ് സംഭവം. ഉറങ്ങിക്കിടന്ന വീട്ടമ്മയെ പാക്ക് വെട്ടുന്ന കത്തികൊണ്ടുള്ള ഒന്നിലേറെ തവണ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അനിതയെ അയൽവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അശോക് കുമാർ കുറേക്കാലമായി മനോരോഗത്തിന് ചികിത്സയിലായിരുന്നതായി സമീപവാസികള്‍ പറയുന്നു. പരവൂർ പൊലീസ് കേസെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

198 രൂപയ്ക്ക് 28 ജിബി ഡാറ്റ !; തകര്‍പ്പന്‍ ഓഫറുമായി എയര്‍ടെല്‍ - വാലിഡിറ്റിയോ ?