കാമുകനൊപ്പം ജീവിക്കാൻ മക്കളെ വിഷംകൊടുത്തു കൊന്ന യുവതി അറസ്റ്റിൽ

തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (09:36 IST)
കാമുകനൊപ്പം ജീവിക്കാൻ സ്വന്തം മക്കളെ വിഷം കൊടുത്തു കൊന്നതിനുശേഷം മുങ്ങിയ യുവതി അറസ്റ്റിൽ. ചെന്നൈ കുൻഡ്രത്തൂരിൽ താമസിക്കുന്ന വിജയിയുടെ ഭാര്യ അഭിരാമിയാണ് അറസ്റ്റിലായത്. 
 
കാമുകൻ സുന്ദരത്തിനൊപ്പം ജീവിക്കുന്നതിനായി ഇവർ മക്കളെ വിഷം കൊടുത്തു കൊല്ലുകയായിരുന്നു. മകൻ അജയ് (ഏഴ്), മകൾ കർണിക (നാല്) എന്നിവരെ കൊലപ്പെടുത്തിയ ശേഷം വീട്ടിൽ നിന്നും മുങ്ങിയ ഇവരെ നാഗർകോവിലിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 
 
സ്വകാര്യ ബാങ്ക് ജീവനക്കാരനായ വിജയിയും അഭിരാമിയും എട്ടു വർഷംമുമ്പ് പ്രണയിച്ച് വിവാഹിതരായതാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും സ്ഥിരം വഴക്കുണ്ടാകാറുണ്ട്. ഇതിനിടെ ഇവരുടെ വീടിനു സമീപമുള്ള ഹോട്ടലിൽ ജോലിചെയ്യുന്ന സുന്ദരവുമായി അഭിരാമി അടുത്തു.
 
ഭർത്താവ് വിലക്കിയിട്ടും അഭിരാമി ഈ ബന്ധം തുടർന്നു. കുറച്ചു നാൾമുമ്പ് വീട് വിട്ടിറങ്ങി സുന്ദരത്തിനൊപ്പം താമസം തുടങ്ങിയെങ്കിലും പിന്നീട് വിജയ് തിരിച്ചികൊണ്ടുവരികയായിരുന്നു. ബാങ്കിലെ ജോലിത്തിരക്കിനെത്തുടർന്ന് വെള്ളിയാഴ്ച രാത്രി വിജയ് വീട്ടിലെത്തിയിരുന്നില്ല. ശനിയാഴ്ച പുലർച്ചെ വന്നപ്പോഴാണ് കുട്ടികളെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടത്.
 
ഭർത്താവിനും പാലിൽ വിഷം കലർത്തി നൽകാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇയാൾ രാത്രി വീട്ടിൽ എത്താതിരുന്നതോടെ രക്ഷപെടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം എലിപ്പനി: സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 43 പേർ, 68 പേർക്ക് രോഗം ബാധിച്ചതായി സംശയം