പാലക്കാട് എസ് ബി ഐ എടിഎം ഇളക്കിമാറ്റി കവർച്ചക്ക് ശ്രമം

ഞായര്‍, 2 സെപ്‌റ്റംബര്‍ 2018 (16:02 IST)
പാലക്കാട്: ആലത്തൂരിൽ എരിമയൂർ എസ് ബി ഐ എടിഎമ്മിൽ കവർച്ചാ ശ്രമം. ഞായറാഴ്ച പുലർച്ചയോടെയാണ് കവർച്ചാ ശ്രമം ഉണ്ടായത്. എ ടി എം മെഷീൻ ഇളക്കിമാറ്റി പണം എടുക്കാനാണ് ശ്രമം നടന്നിരിക്കുന്നത്. പണം നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. 
 
മോഷ്ടാക്കൾ എ ടി എം മെഷീൻ ഇളക്കി മറ്റുന്നതടക്കം മോഷണ ശ്രമത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും എന്ന് പൊലീസ് അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം കണ്ണൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് പൊലീസിൽ കീഴടങ്ങി