Webdunia - Bharat's app for daily news and videos

Install App

ദേവികയെ മാത്രമല്ല, എല്ലാവരേയും മിഥുൻ കൊല്ലാൻ പ്ലാൻ ചെയ്തിരുന്നു !

ചിപ്പി പീലിപ്പോസ്
വ്യാഴം, 10 ഒക്‌ടോബര്‍ 2019 (11:51 IST)
എറണാകുളം കാക്കനാട് പ്ലസ്‌ടു വിദ്യാർഥിനിയെ പാതിരാത്രി വീട്ടിൽക്കയറി പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെതിരെ പെൺകുട്ടിയുടെ അമ്മയുടെ മൊഴി. കുടുംബത്തിലെ എല്ലാവരെയും കൊല്ലാനാണ് യുവാവ് പദ്ധതിയിട്ടിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ മോളി വെളിപ്പെടുത്തി.
 
രാത്രി പന്ത്രണ്ടേകാലിന് വീട്ടിലേക്കെത്തി തന്റെ മകള്‍ ദേവികയെ കൊലപ്പെടുത്തിയ മിഥുന്‍ തന്റെ ദേഹത്തേക്കും പെട്രോള്‍ ഒഴിച്ചിരുന്നുവെന്ന് മോളി പറയുന്നു. സംഭവത്തെ തുടര്‍ന്ന് ബോധരഹിതയായ മോളി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
 
ഇന്നലെ രാത്രിയായിരുന്നു സംഭവം. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പദ്മാലയത്തിൽ ഷാലൻ-മോളി ദമ്പതിമാരുടെ മകൾ ദേവികയെയാണ് അക്രമത്തിന് ഇരയായി മരിച്ചത്. നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് തീക്കൊളുത്തിയ യുവാവ്.
 
പ്രേമാഭ്യർത്ഥന നിരസിച്ചതാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന. ബുധനാഴ്ച രാത്രി 12. 15-ഓടെയായിരുന്നു സംഭവം. ബൈക്കിൽ ഷാലന്റെ വീട്ടിലെത്തിയ യുവാവ് വീട്ടുകാരെ ഉണർത്തുകയും പിതാവ് ഷാലനോട്‌ മകളെ കാണണമെന്ന് ആവശ്യപ്പെട്ടുകയുമായിരുന്നു. ഇതിനിടെ ദേവിക ഉറക്കമുണർന്നെത്തുകയും പിന്നാലെ യുവാവ് പെട്രോൾ ഒഴിച്ച് തീക്കൊളുത്തുകയുമായിരുന്നെന്നാണ് വിവരം.
 
ഇതിന് പിന്നാലെ യുവാവിന്റെ ദേഹത്തേക്കും തീ പടരുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ച അച്ഛനും പൊള്ളലേറ്റു. ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തിയാണ് മൂന്നു പേരെയും ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ വെച്ചാണ് ഇരുവരും മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments