കാക്കനാട് പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിൽകയറി തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു

പ്രേമാഭ്യർത്ഥന നിരസിച്ചതാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന.

തുമ്പി എബ്രഹാം

വ്യാഴം, 10 ഒക്‌ടോബര്‍ 2019 (07:53 IST)
എറണാകുളം കാക്കനാട് പ്ലസ്‌ടു വിദ്യാർഥിനിയെ പാതിരാത്രി വീട്ടിൽക്കയറി പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തി. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പദ്മാലയത്തിൽ ഷാലൻ-മോളി ദമ്പതിമാരുടെ മകൾ ദേവികയെയാണ് അക്രമത്തിന് ഇരയായി മരിച്ചത്. നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് തീക്കൊളുത്തിയ യുവാവെന്നാണ് വിവരം.

പ്രേമാഭ്യർത്ഥന നിരസിച്ചതാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന. ബുധനാഴ്ച രാത്രി 12. 15-ഓടെയായിരുന്നു സംഭവം. ബൈക്കിൽ ഷാലന്റെ വീട്ടിലെത്തിയ യുവാവ് വീട്ടുകാരെ ഉണർത്തുകയും പിതാവ് ഷാലനോട്‌ മകളെ കാണണമെന്ന് ആവശ്യപ്പെട്ടുകയുമായിരുന്നു. ഇതിനിടെ ദേവിക ഉറക്കമുണർന്നെത്തുകയും പിന്നാലെ യുവാവ് പെട്രോൾ ഒഴിച്ച് തീക്കൊളുത്തുകയുമായിരുന്നെന്നാണ് വിവരം.
 
ഇതിന് പിന്നാലെ യുവാവിന്റെ ദേഹത്തേക്കും തീ പടരുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ച അച്ഛനും പൊള്ളലേറ്റു. ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തിയാണ് മൂന്നു പേരെയും ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ വെച്ചാണ് ഇരുവരും മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജോളിയുമായി അടുത്ത സൌഹൃദമെന്ന് ജോണ്‍സണ്‍, സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയെന്ന് മൊഴി