പുതുവത്സരാഘോഷത്തിനിടെ സംഘർഷം; യുവാവ് വെട്ടേറ്റ് മരിച്ചു - സംഭവം തിരുവനന്തപുരത്ത്

പുതുവത്സരാഘോഷത്തിനിടെ സംഘർഷം: തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

തിങ്കള്‍, 1 ജനുവരി 2018 (11:00 IST)
പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവ് വെട്ടേറ്റ് മരിച്ചു. ബാലരാമപുരം ശാന്തിപുരം കോളനിയിൽ വെച്ചുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. മറനല്ലൂർ സ്വദേശിയായ അരുണ്‍ ജിത്താണ് മരിച്ചത്.
 
നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അരുണ്‍ ജിത്തെന്ന് പൊലീസ് അറിയിച്ചു. അരുണിന്റെ സുഹൃത്തായ വണ്ടനൂർ സ്വദേശി അനീഷിനും വെട്ടേറ്റു. ഗുരതരാവസ്ഥയിലിലുള്ള ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഉത്തര കൊറിയന്‍ ആണവായുധങ്ങളാണ് യുഎസിനെ യുദ്ധത്തിൽനിന്നു പിന്തിരിപ്പിക്കുന്നത്; കിം ജോങ് ഉന്‍