തൊടുപുഴയില്‍ നാലംഗ കുടുംബത്തെ കാണാതായി; വീടിന് സമീപത്തുനിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി
തൊടുപുഴയില്‍ നാലംഗ കുടുംബത്തെ കാണാതായി; വീടിന് സമീപത്തുനിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി
മുണ്ടന്‍മുടിയില്‍ നാലംഗ കുടുംബത്തെ കാണാതായി. കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, രണ്ടു മക്കള്‍ എന്നിവരെയാണു കാണാതായത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും അഭിപ്രായപ്പെട്ടു. വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതും സംശയത്തിന് ആക്കം കൂട്ടുന്നു.
അതേസമയം വീടിനുസമീപത്തുനിന്ന് രണ്ടുപേരുടെ മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്തു. കുഴിയിൽ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുറച്ച് ദിവസങ്ങളായി വീട്ടിൽ നിന്ന് ആളനക്കമൊന്നും തന്നെ ഇല്ലാത്തതിനെത്തുടർന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടുകാരെ കാണാനില്ലെന്ന് വ്യക്തമായത്. അന്വേഷണം തുടരുകയാണ്.