Publish Date: Wed, 27 Apr 2022 (10:19 IST)
Updated Date: Wed, 27 Apr 2022 (21:40 IST)
കോതമംഗലം : സ്ഥിരമായ മദ്യപാനവും വഴക്കും കാരണം സഹികെട്ട ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു. കോട്ടപ്പടി ചേറങ്ങനാളിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ സംഭവം നടന്നത്.
മനയ്ക്കക്കുടി സാജു എന്ന അറുപതുകാരനെയാണ് ഭാര്യ ഏലിയാമ്മ എന്ന തങ്ക തലയ്ക്കടിച്ചു കൊന്നത്. തലയ്ക്കടിച്ച ശേഷം ഏലിയാമ്മ കോട്ടപ്പടി പോലീസ് സ്റ്റേഷനിൽ എത്തി കാര്യം അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ പോലീസ് ആംബുലൻസുമായി എത്തി സാജുവിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.