Select Your Language

Notifications

webdunia
webdunia
webdunia
webdunia

57 കാരന്റെ മരണം കൊലപാതകമെന്ന് സംശയം

57 കാരന്റെ മരണം കൊലപാതകമെന്ന് സംശയം

എ കെ ജെ അയ്യര്‍

, തിങ്കള്‍, 25 ഏപ്രില്‍ 2022 (19:10 IST)
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ സ്‌കൂൾ വരാന്തയിൽ മരിച്ചുകിടന്ന 57 കാരന്റെ മരണത്തിൽ ദുരൂഹതയെന്ന് പോലീസ്. കഴിഞ്ഞ പതിമൂന്നാം തീയതി രാവിലെ സ്‌കൂൾ വരാന്തയിൽ മരിച്ച നിലയിലാണ് പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശി തീക്കോമാറ്റം വീട്ടിൽ വാസുദേവന്റെ മകൻ അജയകുമാറിനെ കണ്ടെത്തിയത്.

സ്‌കൂളിന് പിന്നിൽ നിന്ന് ഇയാളുടേതെന്നു തോന്നുന്ന വസ്ത്രം, കണ്ണട എന്നിവയും വരാന്തയിൽ രക്തം പതിഞ്ഞ കാൽപ്പാട്ടും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രക്തസാമ്പിളുകൾ പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ട്. ഇതും പോസ്റ്റുമോർട്ടം റിപ്പോർട്ടും കൊലപാതകമെന്ന് നിഗമനത്തിൽ ഏതാണ് പോലീസിനെ പ്രേരിപ്പിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ചു ഇയാൾക്ക് മർദ്ദനം ഏറ്റതായും വാരിയെല്ലുകൾ പൊട്ടിയതായും കണ്ടെത്തി.

വീട്ടുകാരുമായി ബന്ധമൊന്നും ഇല്ലാത്ത ഇയാൾ കാട്ടൂർ റോഡിലെ മദ്യവിൽപ്പന ശാല പരിസരത്താണ് കഴിഞ്ഞത്. എന്നാൽ കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ ഇയാൾ ബന്ധപ്പെട്ടിരുന്നു ചെറുപ്പക്കാരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറിയർ വഴി കഞ്ചാവ് വാങ്ങിയ യുവാക്കൾ പിടിയിൽ