മുസ്ലിം വിശ്വാസിയായ മധ്യവയസ്‌കനെ മര്‍ദ്ദിച്ച് അവശനാക്കി ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; സംഭവം ബിജെപി ഭരണം കൈയ്യാളുന്ന രാജസ്ഥാനില്‍
മുസ്ലിം വിശ്വാസിയായ മധ്യവയസ്‌കനെ മര്‍ദ്ദിച്ച് അവശനാക്കി ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; സംഭവം ബിജെപി ഭരണം കൈയ്യാളുന്ന രാജസ്ഥാനില്‍
ബിജെപി ഭരണം കൈയ്യാളുന്ന രാജസ്ഥാനില്‍ മുസ്ലീം സമുദായത്തില്‍ പെട്ട മധ്യവയസ്‌കനെ മര്‍ദ്ദിച്ച് അവശനാക്കി ജയ് ശ്രീറാം’ വിളിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സഹൂമമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‌തു.
വിനയ് മീണ (18) എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച് മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ആക്രമണരംഗം ചിത്രീകരിച്ചത്. സംഭവത്തില്‍ കസ്‌റ്റഡിയിലെടുത്ത മീണയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി എസ്പി ശിരോഹി ഓം പ്രകാശ് അറിയിച്ചു.
മതവികാരം വൃണപ്പെടുത്തി, ശത്രുത വളര്‍ത്താന്‍ ശ്രമിച്ചു, ആക്രമണം, സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മീണയ്‌ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കേസിന്റെ രഹസ്യസ്വഭാവം പരിഗണിച്ച് മധ്യവയസ്‌കന്റെ പേരുവിവരങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.
ജയ് ശ്രീറാം എന്നു വിളിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ദൈവം സര്‍വ്വശക്തനാണെന്ന് മധ്യവയസ്‌കന്‍ മറുപടി നല്‍കിയതോടെയാണ് മീണയും സംഘവും മര്‍ദ്ദനം ശക്തമാക്കിയത്. 25 പ്രാവശ്യം ഇയാളുടെ മുഖത്ത് അടിക്കുകയും ചെയ്‌തു. അവശനായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.