Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്നാണ് വിവാഹമെന്ന് യുവതി; ചോദ്യം ചെയ്യലില്‍ കുപിതനായ യുവാവ് ഗര്‍ഭിണിയെ കഴുത്തു ഞെരിച്ചു കൊന്നു

എന്നാണ് വിവാഹമെന്ന് യുവതി; ചോദ്യം ചെയ്യലില്‍ കുപിതനായ യുവാവ് ഗര്‍ഭിണിയെ കഴുത്തു ഞെരിച്ചു കൊന്നു

pregnant women
ജക്കാര്‍ത്ത , ബുധന്‍, 7 ഫെബ്രുവരി 2018 (10:15 IST)
വിവാഹം എന്നാണെന്ന് അന്വേഷിച്ച ഗര്‍ഭിണിയെ യുവാവു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഇന്തോനേഷ്യയിലെ കാംപങ്പാസില്‍ ജോങിയില്‍ ഫായിസ് നൂര്‍ദിന്‍ എന്ന 28 കാരനാണു കൊലപാതകം നടത്തിയത്. യുവാവിന്റെ സമീപവാസിയായ ആയിഷയാണ് കൊല്ലപ്പെട്ടത്.

യുവാവിന്റെ വിവാഹ കാര്യം പലപ്പോഴായി ആയിഷ തിരക്കിയിരുന്നു. സഹോദരിമാരുടെ വിവാഹം കഴിഞ്ഞിട്ടും എന്താണ് കല്ല്യാണം കഴിക്കാത്തതെന്ന് യുവതി സുഹൃത്തുക്കളുടെ മുമ്പില്‍ വെച്ച് ചോദിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

സംഭവദിവസം ആയിഷയുടെ വീട്ടില്‍ രഹസ്യമായി എത്തിയ യുവാവ് ഗര്‍ഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ ശേഷം യുവതിയുടെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണും പണവും ഇയാള്‍ അപഹരിച്ചു കടന്നു കളഞ്ഞു.

കൊലയ്‌ക്ക് ശേഷം രക്ഷപ്പെടാനുള്ള ആവേശത്തില്‍ ചെരുപ്പ് ഉപേക്ഷിച്ചതാണ് യുവാവിന് വിനയായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരേ സിറിഞ്ചുപയോഗിച്ച് കുത്തിവച്ചു; യുപിയില്‍ 46 പേർക്ക് എച്ച്ഐവി ബാധ