Webdunia - Bharat's app for daily news and videos

Install App

ഭാര്യക്കൊപ്പം ഉറങ്ങുമ്പോള്‍ ടോർച്ച് ലൈറ്റ് തെളിച്ചു; സംഘര്‍ഷത്തിനിടെ യുവാവിനെ വെട്ടിക്കൊന്നു

Webdunia
വ്യാഴം, 25 ഏപ്രില്‍ 2019 (14:13 IST)
വീടിന് പുറത്ത് ഭാര്യക്കൊപ്പം കിടന്നുറങ്ങിയ ഭർത്താവിനെ എട്ടംഗസംഘം വെട്ടിക്കൊന്നു. തിങ്കളാഴ്ച രാത്രി നാഗർകോവിലിലെ മേലമണക്കുടി ലൂർദ് മാതാ സ്ട്രീറ്റിലാണ് സംഭവം. മത്സ്യതൊഴിലാളിയായ വിൻസെന്റ്  ആണ് കൊല്ലപ്പെട്ടത്. സമീപവാസിയായ കിദിയോന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊല നടത്തിയത്.

വീടിനുള്ളില്‍ ചൂട് അധികമായതിനാല്‍ വിന്‍സെന്റും ഭാര്യയും പുറത്താണ് കിടന്നുറങ്ങിയത്. ഇവര്‍ക്ക് നേര്‍ക്ക് കിദിയോനും സംഘവും ടോർച്ച് ലൈറ്റ് തെളിച്ചതോടെ പരസ്‌പരം വാക്കേറ്റമുണ്ടായി.

പ്രകോപിതനായ കിദിയോനും സംഘവും പിന്നീട് വിൻസെന്റിന്റെ വീടിന് മുന്നിലെത്തുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്‌തു. ഇതിനിടെ സംഘത്തിലൊരാള്‍ അരിവാൾ ഉപയോഗിച്ച് വിന്‍സെന്റിനെ വെട്ടി. ഇയാളുടെ ഭാര്യയുടെ നിലവിളി കേട്ട് സമീപവാസികള്‍ എത്തിയാണ് വിന്‍സെന്റിനെ ആശുപത്രിയില്‍ എത്തിച്ചത്.

ഗുരുതര പരുക്കേറ്റ വിന്‍സെന്റിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിൻസെന്റിന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതി കസ്റ്റഡിയില്‍

കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം, ആശ്രിതര്‍ക്ക് ജോലി

Kuwait Fire: കണ്ണീരണിഞ്ഞ് നാട് ! കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

കുവൈറ്റ് ദുരന്തം: 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യന്‍ വ്യോമസേനാ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു

Kerala Weather: ഞായറാഴ്ചയോടെ കാലവര്‍ഷം ശക്തമാകും; ഇടിമിന്നല്‍, കള്ളക്കടല്‍ ജാഗ്രത

അടുത്ത ലേഖനം
Show comments