Publish Date: Sun, 11 Aug 2024 (14:55 IST)
Updated Date: Sun, 11 Aug 2024 (14:23 IST)
ആലപ്പുഴ: നവജാത ശിശുവിന്റെ മരണം കൊലപാതകമെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തകഴി കുന്നുമ്മയില്‍ നടന്ന സംഭവത്തില്‍ തോമസ് ജോസഫ് (24), അരോക് ജോസഫ് (30) എന്നിവരാണ് പോലീസ് പിടിയിലായത്. തോമസ് ജോസഫിന്റെ പൂച്ചാക്കലിലെ പെണ്‍സുഹൃത്ത് കഴിഞ്ഞ എട്ടാം തീയതി പ്രസവിച്ചു. ഈ കുഞ്ഞിന്റെ മൃതദേഹം തോമസും അശോകും ചേര്‍ന്നായിരുന്നു മറവു ചെയ്തത്. കുഞ്ഞിന്റെ മരണത്തെ കുറിച്ചുള്ള പോലീസിന്റെ സംശയത്തെ തുടര്‍ന ന്നാണ് ഇവരെ ചോദ്യം ചെയ്തതും കസ്റ്റഡിയിലെടുത്തതും.
ഏഴാം തീയതി പ്രസവിച്ച ഉടന്‍ കുഞ്ഞിനെ യുവാവിന്റെ കൈയില്‍ കൊടുത്തയച്ചു. പിന്നീട് യുവതി വയറു വേദനയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ ആശുപത്രി അധികാരികള്‍ക്കുണ്ടായ സംശയത്തെ തുടര്‍ന്ന് രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ചികിത്സ ചെയ്യാന്‍ കഴിയൂ എന്നറിയിച്ചു.
വിവരം അറിഞ്ഞെത്തിയ രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് യുവതി പ്രസവിച്ച വിവരം അറിഞ്ഞത്. കുഞ്ഞിന്റെ കാര്യം ചോദിച്ചപ്പോള്‍ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ നല്‍കാന്‍ കൊടുത്തയച്ചു എന്നു പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടി എന്ന വിവരം പുറത്തുവന്നത്.