Select Your Language

Notifications

webdunia
webdunia
webdunia
webdunia

കത്തികാണിച്ച് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ - ഒരാള്‍ പിടിയില്‍

കത്തികാണിച്ച് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ - ഒരാള്‍ പിടിയില്‍

മെര്‍ലിന്‍ സാമുവല്‍

ഭുവനേശ്വര്‍ , ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (12:12 IST)
കത്തികാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തു. ഒഡിഷയിലെ കാലഹണ്ഡിയിലാണ് സംഭവം. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഒരാളെ അറസ്‌റ്റ് ചെയ്‌തു.

ഈ മാസം 14നാണ് പെണ്‍കുട്ടിയെ പ്രതികള്‍ പീഡനത്തിന് ഇരയാക്കിയത്. പീഡ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പ്രതികള്‍ ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു.

യുവതിയുടെ പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് ഒരാളെ പിടികൂടി. മറ്റുള്ളവര്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒപ്പമുണ്ടായത് ലാലേട്ടൻ മാത്രം, രണ്ടാമൂഴം ഉറപ്പായും ഉണ്ടാകും: വി എ ശ്രീകുമാർ മേനോൻ