പശുവിന്റെ പേരില്‍ വീണ്ടും ആക്രമണം; ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു - മൂന്നു പേര്‍ ആശുപത്രിയില്‍

പശുവിന്റെ പേരില്‍ വീണ്ടും ആക്രമണം; ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു - മൂന്നു പേര്‍ ആശുപത്രിയില്‍

വ്യാഴം, 16 ഓഗസ്റ്റ് 2018 (13:41 IST)
പശുക്കടത്തുകാരെന്ന് ആരോപിച്ച് അസമില്‍ ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ക്രൂരമായ ആക്രമണത്തില്‍ പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസമിലെ ബിസ്‌വനാഥ് ജില്ലയിലാണ് സംഭവം. ആക്രമണ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തു.

ദിപ്ലന്‍ഗ എന്ന തേയില എസ്‌റ്റേറ്റിലാണ് ഇരുപതോളം വരുന്ന സംഘം നാലംഗ സംഘത്തെ ആക്രമിച്ചത്. ഇവരുടെ വാഹനം തടഞ്ഞ അക്രമികള്‍ വടികളും മാരകായുധങ്ങളും ഉപയോഗിച്ച് മര്‍ദ്ദിച്ചു. അടിയേറ്റ് അവശനായ ഇവര്‍ ജീവനുവേണ്ടി യാചിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വാഹനത്തില്‍ പശുക്കള്‍ ഉണ്ടായിരുന്നുവെന്നും അതിനാലാണ് വാഹനം തടഞ്ഞതെന്നുമാണ് അക്രമികള്‍ വ്യക്തമാക്കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമം നടത്തിയവര്‍ക്ക് അനുകൂലമായ നിലപാടിലാണ് പൊലീസുള്ളതെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസ് നിർത്തി; ജലനിരപ്പ് ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി