ഫേസ്‌ബുക്ക് വീഡിയോകളിലൂടെ കുപ്രസിദ്ധനായ അക്കീലപ്പറമ്പന്‍ മയക്കുമരുന്ന് കേസില്‍ പിടിയില്‍ - പിടിച്ചെടുത്തത് ലക്ഷങ്ങളുടെ ഹാഷിഷ്

ഫേസ്‌ബുക്ക് വീഡിയോകളിലൂടെ കുപ്രസിദ്ധനായ അക്കീലപ്പറമ്പന്‍ മയക്കുമരുന്ന് കേസില്‍ പിടിയില്‍

ഞായര്‍, 12 ഓഗസ്റ്റ് 2018 (14:32 IST)
സിനിമാ താരങ്ങള്‍ ഉള്‍പ്പെടയുള്ളവരെ ഫേസ്‌ബുക്കിലൂടെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്‌ത്
കുപ്രസിദ്ധനായ അക്കിലപ്പറമ്പന്‍ എന്നു വിളിക്കുന്ന നസീഹ് അഷറഫ് (25) മയക്കുമരുന്ന് ഇടപാടില്‍ പിടിയില്‍.

ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹാഷിഷ് ഇടപാടുകാരന് എത്തിച്ചു കൊടുക്കുന്നതിനിടെയാണ് നസീഹും സുഹൃത്തായ നിലമ്പൂര്‍ പൂക്കാട്ടുപാടം പാട്ടക്കരിമ്പ് പേരാഞ്ചേരി പറമ്പില്‍ വീട്ടില്‍ പിപി നവാസും (24) പിടിയിലായത്. ആലുവ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറാണ് ഇവരെ പിടികൂടിയത്.

നസീഹിന്റെയും നവാസിന്റെയും വാഹനത്തില്‍ നിന്ന് 2.5 ലക്ഷം രൂപ വിലമതിക്കുന്ന 220 ഗ്രാം ഹാഷിഷാണ്  എക്‌സൈസ് പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്നും വാങ്ങിയ മയക്കുമരുന്ന് ഇടനിലക്കാരന് കൈമാറാന്‍ കൊണ്ട് പോകുമ്പോള്‍ ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്.

മോഹന്‍‌ലാല്‍, ആന്റണി പെരുമ്പാവൂര്‍, മലയാള സിനിമാ താരങ്ങള്‍ എന്നിവരെ മോശമായി ചിത്രീകരിച്ച് ഫേസ്‌ബുക്ക് വീഡിയോ പുറത്തുവിട്ടാണ് അക്കീലപ്പറമ്പന്‍ എന്നു വിളിക്കപ്പെടുന്ന നസീഹ് ശ്രദ്ധേയനായത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രളയക്കെടുതി വിലയിരുത്താൻ രാജ്നാഥ് സിംഗ് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു