Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകളുടെ സുഹൃത്തുകളെ ലൈംഗികമായി പീഡിപ്പിച്ചു; വീട്ടമ്മ അറസ്റ്റില്‍

മകളുടെ കൂട്ടുകാരായ പതിനാലുകാരനും പതിനഞ്ചുകാരനുമാണ് 42കാരിയുടെ ലൈംഗിക പീഡനത്തിന് ഇരയായത്.

മകളുടെ സുഹൃത്തുകളെ  ലൈംഗികമായി പീഡിപ്പിച്ചു; വീട്ടമ്മ അറസ്റ്റില്‍
, തിങ്കള്‍, 7 ഒക്‌ടോബര്‍ 2019 (15:12 IST)
തന്റെ മകളുടെ കൂട്ടുകാരായ ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വീട്ടമ്മ കുറ്റസമ്മതം നടത്തി. യുഎസിലെ കാലിഫോര്‍ണിയയിലെ വിസാലിയയിലെ താമസക്കാരിയായ കോറല്‍ ലൈറ്റ്ലിയാണ് കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റിലായത്. ഇവര്‍ക്ക് 42 വയസുണ്ട്.
 
മകളുടെ കൂട്ടുകാരായ പതിനാലുകാരനും പതിനഞ്ചുകാരനുമാണ് 42കാരിയുടെ ലൈംഗിക പീഡനത്തിന് ഇരയായത്. ഇവര്‍ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന വീട്ടമ്മയാണ്. 2017 മുതല്‍ തുടര്‍ച്ചയായി ഇവര്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച് വരികയായിരുന്നെന്ന് പോലീസ് പറയുന്നു. ഏറ്റവും ആദ്യം പീഡനത്തിനിരയായത് 15 വയസ്സുകാരനായിരുന്നു. അതിന് ശേഷം മറ്റൊരു സുഹൃത്തായ പതിനാല് കാരനെയും പീഡിപ്പിച്ചു.
 
കുട്ടികളെ ആദ്യം പാര്‍ക്കിലേക്ക് വിളിച്ച് വരുത്തി പിന്നീട് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു രീതിയെന്നാണ് ഇവര്‍ പോലീസിനോട് സമ്മതിച്ചത്. ചില ദിവസങ്ങളില്‍ കുട്ടികളെ രാത്രി വീട്ടിലെത്തിച്ച് പുലരുന്നതിന് മുമ്പ് അവരുടെ വീടുകളില്‍ തിരികെ എത്തിക്കാറുമുണ്ട്.
 
ഒരിക്കല്‍ ഒരു കുട്ടിയുടെ പിതാവ് കുട്ടിയുടെ മൊബൈല്‍ ഫോണില്‍ വീട്ടമ്മയുടെ നഗ്ന ചിത്രം കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫോട്ടോ കണ്ട പിതാവ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ ശേഷം ഇവര്‍ പോലീസിന് മുമ്പില്‍ കുറ്റം സമ്മതിച്ചു. പീഡനത്തിന് ഇരകളായ കുട്ടികള്‍ കോറലിന്‍റെ മകള്‍ക്കൊപ്പം റെഡ്വുഡ് ഹൈസ്കൂളില്‍ പഠിക്കുന്നവരായിരുന്നു.
 
അടുത്ത മാസം 4നായിരിക്കും ഇവര്‍ക്കെതിരായ കേസില്‍ വിധി വരുന്നത്. ഏകദേശം നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ബാല പീഡന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ കുറ്റപത്രത്തില്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിവസ്ത്രത്തിനകത്ത് രണ്ട് കോടിയുടെ ലഹരിമരുന്ന്; നെടുബാശ്ശേരിയിൽ വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിലായി