Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

Pocso

എ കെ ജെ അയ്യർ

, തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (10:38 IST)
പാലക്കാട്: വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ട്യൂഷന്‍ സെന്റര്‍ ഉടമയായ അദ്ധ്യാപകന്‍ അറസ്റ്റില്‍. വെള്ളാഞ്ചിറ സ്വദേശി ശരത്തിനെയാണ് (28 വയസ്സ്) അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ശരത് കൊടകര, ആളൂര്‍ , കൊമ്പിടിഞ്ഞാമാക്കല്‍ പ്രദേശങ്ങളിലായി മൂന്ന് ട്യൂഷന്‍ സെന്ററുകളുടെ ഉടമയാണ്. വിദ്യാര്‍ഥിനിയെ ഭീഷിപ്പെടുത്തി ചിത്രങ്ങളെടുത്തെന്നാണ് പരാതി. പോലീസ് അറസ്റ്റിലായ പ്രതിയുടെ ഫോണും ലാപ്‌ടോപ്പും വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.
 
ശരത് ട്യൂഷന്‍ സ്ഥാപനത്തില്‍ വന്നുള്ള പരിചയത്തില്‍ പെണ്‍കുട്ടിയുമായി ഇസ്റ്റഗ്രാം, വാട്‌സ്ആപ് വഴി സൗഹൃദം സ്ഥാപിച്ചു. സ്ഥാപനത്തില്‍ വച്ച് പെണ്‍കുട്ടിയുടെ ഫോട്ടോഎടുക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ആയിരുന്നു പ്രതിയായ ശരത്. 2021 മുതല്‍ പലതവണ ശാരീരികമായി ഉപദ്രവിക്കുകയും പിന്നീട് നഗ്‌ന ഫോട്ടോകള്‍ എടുത്ത് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചതായും പരാതിയുണ്ട്. മാനസിക സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടി സഹികെട്ട് മാതാവിനൊപ്പം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെജി സുരേഷിന് പരാതി നല്‍കി. തുടര്‍ന്ന് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ