Publish Date: Sat, 21 Sep 2024 (16:40 IST)
Updated Date: Sat, 21 Sep 2024 (16:42 IST)
രാജസ്ഥാൻ : പ്ലസ് ടു വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം നടത്തിയ 32 കാരനായ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ കോട്ടയിലെ ജൂൽമി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലുള്ള സീനിയർ സെക്കൻഡ റി സ്കൂളിലെ അദ്ധ്യാപകനായ വേദ് പ്രകാശ് ഭൈർവയാണ് പോലീസ് പിടിയിലായത്.
വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് അറസ്റ്റ്' അദ്ധ്യാപകൻ തന്നെ പല തവണ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്ത അദ്ധ്യാപകനെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പീഡനശ്രമം പല തവണ സ്കൂളിലെ പ്രധാന അധ്യാപകനെ അറിയിച്ചെങ്കിലും നടപടി എടുത്തിരുന്നില്ല. അന്വേഷണ വിധേയമായി പ്രധാന അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിവരം അറിഞ്ഞ് രോഷാകുലരായ നൂറുകണക്കിന് ഗ്രാമസികളാണ് അദ്ധ്യാപനെ ആക്രമിക്കാനായി സ്കൂളിൽ എത്തിയത്. എന്നാൽ പോലീസ് കനത്ത ബന്ധവ സ്സിൽ അദ്ധ്യാപകനെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി