പ്രാ‍യപൂർത്തിയാവാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി പബ്ലിക്ക് ടോയ്‌ലെറ്റിൽ തള്ളി; വീട് പരിശോധിക്കാനെത്തിയ പൊലീസുകാരെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി പ്രതിയുടെ സഹോദരി, സംഭവം ഇങ്ങനെ

Webdunia
ബുധന്‍, 10 ഏപ്രില്‍ 2019 (13:11 IST)
മുംബൈ: ഒൻപത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വീട് പരിശോധിക്കാനെത്തിയെ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കുടുംബാംഗങ്ങളെ പൊലീസ് പിടികൂടി. വടിവേൽ ഏലീയാൽ ദേവേന്ദ്ര ഗുണ്ടപ്പ എന്ന പ്രതിയെ കുടുംബത്തെയാണ് പൊലീസ് പിടികൂടിയത്. ഒൻപത് വയസായ പെൺകുട്ടിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി പബ്ലിക് ടോയ്‌ലെറ്റിൽ തള്ളിയ കേസിൽ വടിവേൽ പിടിയിലായിരുന്നു. 
 
ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അന്ദേരിയിലെ വടിവേലിന്റെ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗരെ കുടുംബാംഗങ്ങൾ തടഞ്ഞുവക്കുകയും ഇരുമ്പ് ദണ്ഡ് കാട്ടി കൊലപ്പെടുത്തും എന്ന് ഭീഷണി മുഴക്കുകയുമായിരുന്നു.ഇതോടെ പൊലീസ് സംഘം കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, ക്രിമിനൽ പ്രവർത്തികളിൽ ഏർപ്പെടൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. 
 
ഒൻപത് വയസുകാരിയെ വടിവേൽ തട്ടിക്കൊണ്ടുപ്പൊയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശേഷം ക്രൂരമായി കൊലപ്പെടുത്തി പ്രദേശത്തെ പബ്ലിക് ടോയ്‌ലറ്റിൽ തള്ളി. ഇയാൾ മുൻപും നിരവഹി തവണ പീഡന കേസുകളിൽ പ്രതിയായിട്ടുണ്ട്. ഒരു പീഡന കേസിൽ 2013ൽ ജയിലിലായ വടിവേൽ 2017ലാണ് ജയിൽ മോചിതനായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments