Select Your Language

Notifications

webdunia
webdunia
webdunia
webdunia

മസാജ് ചെയ്യുന്നതിനിടെ വിദേശ വനിതയെ ബലാത്സംഗം ചെയ്തു; സംഭവം നടന്നത് ആഡംബര ഹോട്ടലില്‍ - പൊലീസ് കേസെടുത്തു

മസാജ് ചെയ്യുന്നതിനിടെ വിദേശ വനിതയെ ബലാത്സംഗം ചെയ്തു; സംഭവം നടന്നത് ആഡംബര ഹോട്ടലില്‍ - പൊലീസ് കേസെടുത്തു

Rape case
ചണ്ഡ‍ീ​ഗഡ് , ഞായര്‍, 30 ഡിസം‌ബര്‍ 2018 (16:11 IST)
മസാജ് ചെയ്യുന്നതിനിടയിൽ വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബിജ്നൂർ സ്വദേശിയായ ഫർഹാൻ ജമ എന്ന സ്പാ ജീവനക്കാരനെതിരെയാണ് ബ്രിട്ടീഷ് വനിതാ പരാതി നൽകിയത്.  
അമ്പതുകാരിയായ ഇവര്‍ താമസിച്ചിരുന്ന ആഡംബര ഹോട്ടലിലെ മസാജ് സെന്ററിലെ ജീവനക്കാരനായിരുന്നു  ഇയാള്‍.

ഡിസംബര്‍ 19നാണ് യുവതി ചണ്ഡി​ഗഡിലെ ഐടി പാർക്കിലുള്ള ഹോട്ടലില്‍ മുറിയെടുത്തത്. ഡിസംബർ 20 നാണ് പീഡനം നടന്നതെന്ന് ഇവര്‍ വ്യക്തമാക്കി. ഭര്‍ത്താവിനെ മസാജ് ചെയ്‌ത ശേഷം ശേഷമാണ് തന്നെ പീഡിപ്പിച്ചതെന്ന് വിദേശ വനിത നൽകിയ മൊഴിയിൽ പറയുന്നു.

ഡിസംബർ 27 ന് ഷിംലയിലേക്ക് തിരിച്ചു പോകുന്ന സമയത്ത് ഇവർ ഇരുവരും ഹോട്ടൽ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ജമയെ ഹോട്ടലിൽ നിന്ന് പിരിച്ചു വിട്ടതല്ലാതെ സംഭവം ഹോട്ടൽ അധികൃതർ‌ പൊലിസിനെ അറിയിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് ഹോട്ടൽ അധികൃതരെ പൊലിസ് ചോദ്യം വരികയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഖ്യാത ചലച്ചിത്ര സംവിധായകൻ മൃണാള്‍ സെന്‍ അന്തരിച്ചു