Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായപൂർത്തിയാകാത്ത ഗർഭിണിയായ പെൺകുട്ടിയെ തീയിട്ട് കൊന്ന് കാമുകൻ

പ്രണയം

ചിപ്പി പീലിപ്പോസ്

, ബുധന്‍, 11 ഡിസം‌ബര്‍ 2019 (12:40 IST)
ബീഹാറിൽ പ്രായപൂര്‍ത്തിയാകാത്ത ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കാമുകന്‍ തീയിട്ട് കൊന്നു. ബേഠിയയില്‍ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. കാമുകനും സുഹൃത്തുക്കളും തീയിട്ട പെൺകുട്ടി എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റ് ബേഠിയയിലെ ഒരു ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചിരുന്നു. കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി പാറ്റ്‌നയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരണം.
 
വിവാഹ വാഗ്ദാനം നടത്തി പെണ്‍കുട്ടിയെ യുവാവ് ദുരുപയോഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, പെൺകുട്ടി ഗർഭിണിയായതോടെ പെൺകുട്ടിയെ ഇല്ലാതാക്കാൻ തന്നെ ഇവർ തീരുമാനിക്കുകയായിരുന്നു. ഇതിനായി സുഹൃത്തുക്കളുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുവാന്‍ യുവാവ് പദ്ധതിയിട്ടു. 
 
പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് അറിഞ്ഞ പ്രതി സുഹൃത്തുക്കളുമായെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇന്നലെ തന്നെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും ദിലീപിന് തിരിച്ചടി; ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് നൽകാനാവില്ലെന്ന് കോടതി