പരീക്ഷയില്‍ സഹായിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പ്രിന്‍സിപ്പാള്‍ ബലാത്സംഗം ചെയ്തു

പെണ്‍കുട്ടിയുടെ പിതാവിന്റെ ആവശ്യപ്രകാരമായിരുന്നു...

Webdunia
വ്യാഴം, 15 മാര്‍ച്ച് 2018 (11:48 IST)
പരീക്ഷയില്‍ സഹായിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പള്‍ പീഡിപ്പിച്ചു. ഷോണിപഥില്‍ ഗോഹാന നഗരത്തിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു പീഡനവിവരം വിദ്യാര്‍ത്ഥിനി വീട്ടുകാരെ അറിയിച്ചത്.
 
പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് സഹായിക്കാം എന്ന് പറഞ്ഞ് 16കാരിയായ പെണ്‍കുട്ടിയെ ആണ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബലാത്സംഗം ചെയ്തത്. സ്‌കൂള്‍ ഉടമകൂടിയായ പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടിക്ക് പകരം മറ്റൊരു പെണ്‍കുട്ടിയെ ഇരുത്തി പരീക്ഷ എഴുതിക്കുകയും ഈ സമയത്ത് സമീപത്തെ വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 
 
പ്രിന്‍സിപ്പാളിനേയും ഇതിന് സഹായിച്ച രണ്ട് സ്ത്രീകളേയും പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഡാലോചന കുറ്റമാണ് സ്ത്രീകള്‍ക്ക് ചുമത്തിയിരിക്കുന്ന. കുട്ടിയെ പരീക്ഷയില്‍ ജയിപ്പിക്കുന്നതിന് 10,000 രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത കുറ്റത്തിന് പെണ്‍കുട്ടിയുടെ പിതാവിന് നേരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 
 
മകളെ ബന്ധുവീട്ടില്‍ നിര്‍ത്തിയ ശേഷം പോകുവാനും മറ്റൊരു കുട്ടി പരീക്ഷ എഴുതുമെന്നും മാര്‍ച്ച് എട്ടിന് പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടിയുടെ അച്ഛനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. പ്രിന്‍സിപ്പാള്‍ പറഞ്ഞതനുസരിച്ച് ബന്ധുക്കള്‍ അങ്ങനെ ചെയ്തെങ്കിലും പ്രിന്‍സിപ്പാള്‍ തന്നെ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി വൈകിട്ട് അറിയിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയെ പോലെയല്ല, പാകിസ്ഥാനിലെ എണ്ണ പെട്ടെന്ന് തീരും: പാകിസ്ഥാന്‍ പെട്രോളിയം മന്ത്രി

പ്രിയങ്ക ചോപ്രയുടെ 'അനോമലി' ഇനി അംബാനിയുടെ കൈകളിൽ; വൻ ബ്രാൻഡ് ഏറ്റെടുക്കലുമായി റിലയൻസ് റീട്ടെയ്‌ൽ

ഉച്ചയ്ക്ക് ശേഷം കനത്ത മഴ; സംസ്ഥാനത്ത് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

70ൽ താഴെയാകില്ല, ആത്മവിശ്വാസത്തോടെ സിപിഎം, എക്സിറ്റ് പോളുകൾ തള്ളി

വോട്ടെടുപ്പ് തീർന്നതും യൂ ടേൺ, ഇന്ധനവില വർധന ഒഴിവാക്കാനാവില്ലെന്ന് കേന്ദ്രം

അടുത്ത ലേഖനം
Show comments