കേസ് അവസാനിച്ചാല്‍ അച്ഛനുമായി നല്ല ബന്ധം തുടരുമെന്ന് ഹാദിയ
ഇത്രയും പ്രശ്നങ്ങളെല്ലാം ഉണ്ടായത് താനൊരു മുസ്ലിം ആയതുകൊണ്ടെന്ന് ഷഫീന്‍ ജഹാന്‍
Publish Date: Thu, 15 Mar 2018 (09:20 IST)
Updated Date: Thu, 15 Mar 2018 (09:23 IST)
മതം മാറലും വിവാഹവും സംബന്ധിച്ച കേസുകളെല്ലാം അവസാനിച്ചാല്‍ മാതാപിതാക്കളുമായുള്ള പ്രശ്നങ്ങളെല്ലാം മറന്ന് അവരുമായി നല്ല ബന്ധം തുടരുമെന്ന് ഹാദിയ. താനൊരു മുസ്ലിം ആയതുകൊണ്ടാണ് തനിക്കങ്ങനെ ചിന്തിക്കാന്‍ കഴിയുന്നതെന്നും ഹാദിയ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയന്റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു ഹാദിയയും ഭര്‍ത്താവ് ഷെഫിന്‍ ജഹാനും.
താനൊരു മുസ്ലിം ആയതു കൊണ്ട് മാത്രമാണ് ഹാദിയയെ സിറിയയിലേക്കു കടത്തുമെന്നൊക്കെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതെന്ന് ഷെഫിന്‍ പറഞ്ഞു. സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്നും തങ്ങളുടെ പേരില്‍ ഉള്ള വിവാദങ്ങളെല്ലാം അവസാനിക്കട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും ഹാദിയ പറഞ്ഞു.
‘തന്റെ അച്ഛന്‍ അശോകനെ പലരും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വീട്ടില്‍ ആയിരുന്നപ്പോള്‍ തടവറയില്‍ കഴിയുകയായിരുന്നു. ഇഷ്ടപ്പെട്ടതെല്ലാം നിഷേധിക്കപ്പെട്ട ജീവിതമായിരുന്നു. ഒന്നിനും സമ്മതിക്കില്ല. എങ്ങോട്ട് തിരിഞ്ഞാലും നാലു കണ്ണുകളായിരുന്നു. അവിടെ നിന്നും രക്ഷപെടാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു.’ - ഹാദിയ പറയുന്നു.