രാഖി കൊലക്കേസ്; അഖിലിനെ തേടി പൊലീസ് ദില്ലിയിലേക്ക്, ഇതുവരെ പിടികൂടാനായില്ല

Webdunia
ശനി, 27 ജൂലൈ 2019 (11:16 IST)
അമ്പൂരി രാഖി കൊലക്കേസില്‍ പ്രതികളായ അഖിലിനെ ഇതുവരെ പിടികൂടാൻ പൊലീസിനായിട്ടില്ല. സൈനിക കേന്ദ്രത്തില്‍ പ്രതിയായ അഖില്‍ ഉള്ളതായി സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് ഡൽഹിയിലേക്ക് യാത്രയായിരിക്കുകയാണ്. 
 
രാഖിയെ കൊലപ്പെടുത്തിയ ശേഷം ജൂണ്‍ 27നാണ് അവധി തീര്‍ന്ന് സൈനികനായ അഖില്‍ ദില്ലിയിലെക്ക് മടങ്ങിയത്. സൈനിക കേന്ദ്രവുമായി പൊലീസ് നിരന്തരം ബന്ധപ്പെട്ടുകൊണ്ടുമിരുന്നു. അഖില്‍ അവിടെയുള്ളതായുള്ള സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ദില്ലിയിലെക്ക് പുറപ്പെട്ടത്.  
 
അതേസമയം, കൂട്ടുപ്രതിയായ ആദര്‍ശിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ രാഖിയും അഖിലും വിവാഹിതരായെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആദര്‍ശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 15ന് എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഇവര്‍ വിവാഹിതരായത്. പിന്നീട് മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതിനാലാണ് രാഖി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ഇതെതുടര്‍ന്നാണ് രാഖിയെ വകവെരുത്താന്‍ അഖിലും രാഹുലും തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments