Select Your Language

Notifications

webdunia
webdunia
webdunia
Friday, 18 April 2025
webdunia

‘അഖിലുമായി പിരിയുകയാണ്, മറ്റൊരാളുമായി ബന്ധമുണ്ട്, ചെന്നൈയിലേക്ക് പോകുന്നു’ - രാഖിയുടെ അവസാനത്തെ മെസേജിന് പിന്നിലും അഖിൽ തന്നെ

പുതിയ ഫോണിൽ രാഖിയുടെ സിം ഇട്ടു...

അഖിൽ
, ശനി, 27 ജൂലൈ 2019 (12:39 IST)
ആമ്പൂർ രാഖി കൊലക്കേസിൽ പ്രതികൾ നടത്തിയ അതിബുദ്ധിയാണ് പൊലീസിന് തുമ്പായത്. രാഖിയെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തതോടെ രാഖിയുടെ ഫോൺ ഉപയോഗിക്കാൻ കഴിയാതെ വന്നു. ഫിംഗർപ്രിന്റ് ലോക്ക് ആയിരുന്നു രാഖിയുടെ ഫോൺ. 
 
ഇതോടെ കാട്ടാക്കടയിൽ നിന്നും പുതിയ ഫോൺ വാങ്ങി രാഖിയുടെ സിം കാർഡ് അതിലിട്ട് അതിൽ നിന്നും അഖിലിന്റെ ഫോണിലേക്ക് പ്രതികൾ മെസേജ് അയച്ചു. ‘അഖിലുമായി വഴി പിരിയുന്നു. മറ്റൊരാളുമായി പ്രണയത്തിലാണ്. ചെന്നൈയിലേക്ക് പോകുന്നു’ തുടങ്ങിയ നിരവധി മെസേജുകൾ ഇവർ രാഖിലിന്റെ ഫോണിൽ നിന്നും അഖിലിന്റെ ഫോണിലേക്ക് അയക്കുകയായിരുന്നു. 
 
പൊലീസിന്റെ അന്വേഷണത്തിൽ സിം കാർഡ് മാത്രമാണ് യുവതിയുടേതെന്നും മറ്റൊരു ഫോൺ ഉപയോഗിച്ചാണ് മെസെജ് അയച്ചിരിക്കുന്നതെന്നും കണ്ടെത്തി. അന്വേഷണത്തിനൊടുവിൽ കാട്ടാക്കടയിൽ കടയിൽ നിന്നും മൊബൈൽ വാങ്ങിച്ചത് പ്രതികളാണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ കാര്യങ്ങൾ എളുപ്പമായി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൻജി ജംപിങ്ങിടെ കയറി പൊട്ടി; 39കാരൻ 100 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് വീണു, അത്ഭുതകരമായ രക്ഷപെടൽ